റോഡിലൂടെ കാറില്‍ യാത്ര ചെയ്തവരാണ് ഈ മനോഹരമായ വിഡിയോ പകര്‍ത്തിയത്.

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:24 am IST

News Now

നമ്മുടെ ഭാവനയെ അതിശയിപ്പിക്കുന്ന വിധത്തില്‍ വന്യജീവികളുടെ കൂട്ടായ്മ വിളിച്ചോതുന്ന നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. പലപ്പോഴും മനുഷ്യര്‍ക്ക് ഇത് സാധ്യമാകാറില്ലല്ലോയെന്ന് നമ്മളില്‍ പലരും ഇടയ്ക്കിടെ ചിന്തിക്കാറുമുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള അത്തരം ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. വേട്ടായാടാന്‍ വന്ന പുള്ളിപ്പുലിയെ കുരങ്ങുകള്‍ കൂട്ടമായി തുരത്തി ഓടിക്കുന്നതാണ് വീഡിയോ

റോഡിലൂടെ കാറില്‍ യാത്ര ചെയ്തവരാണ് ഈ മനോഹരമായ വിഡിയോ പകര്‍ത്തിയത്. 'ലേറ്റസ്റ്റ് സൈറ്റ്' എന്ന യുട്യൂബില്‍ പങ്കിട്ട വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ വലിയ പ്രചാരം നേടി. ഇരതേടി ഇറങ്ങിയ പുള്ളിപ്പുലി റോഡിലൂടെ നടക്കുന്നത് വീഡിയോയില്‍ ആദ്യം കാണാം. തൊട്ട് പിന്നാലെ റോഡിലൂടെ സംഘമായി നീങ്ങുകയായിരുന്ന കുരങ്ങുകളെ ലക്ഷ്യമിട്ട് പുള്ളിപ്പുലി ചാടി വീഴുന്നു. പകച്ച് ആദ്യം കുതറിപ്പോകാന്‍ ശ്രമിച്ച കുരങ്ങന്‍മാര്‍ കൂട്ടമായി എത്തുകയും പുള്ളിപ്പുലിയെ ഓടിച്ചുവിടുകയും ചെയ്തു. പുലിയെ തുരത്താന്‍ കുരങ്ങന്‍മാര്‍ റോഡ് കീഴടക്കിയതോടെ കുറച്ചുനേരം ഗതാഗതം സ്തംഭിക്കുകയും ചെയ്തു. 

വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ രസകരമായ കമന്റുകളും പങ്കുവച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates