'ലോകത്തിലെ ഏറ്റവും കരുത്തുറ്റ കഴുത്ത്'; ഫ്രിഡ്ജ്‌ തലയിലേറ്റി യുവാവിന്റെ സൈക്കിള്‍ അഭ്യാസം; വൈറല്‍ വീഡിയോ

നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍  ഈ വിഡിയോ ഷെയര്‍ ചെയ്തത്.

വീഡിയോ ദൃശ്യം
Edited by :migrator
Last Updated :20 ജനുവരി 2024, 9:26 am IST

ന്യൂയോര്‍ക്ക്: തീര്‍ത്തും അസാധ്യമെന്ന് തോന്നാം, എന്നാല്‍ തന്റെ ഒറ്റ പ്രകടനംകൊണ്ട് സാമൂഹിക മാധ്യമത്തില്‍ താരമായി മാറിയിരിക്കുകയാണ് യുവാവ്. തലയില്‍ റെഫ്രിജററ്റേറും ഏന്തി സൈക്കിള്‍ ഓടിച്ചാണ് യുവാവ് തരംഗം സൃഷ്ടിച്ചത്. ബാര്‍സ്റ്റുള്‍ സ്‌പോര്‍ട്‌സ് എന്ന പേരിലുളള ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

തിരക്കേറിയ നിരക്കില്‍ ഒരുവലിയ ഫ്രിഡ്ജ്‌ തലയിലേറ്റി സൈക്കിള്‍ ചവിട്ടുന്നത് വീഡിയോയില്‍ കാണാം. കഴുത്തിലെ പേശികളുടെ ബലത്തിലാണ് ഫ്രിഡ്ജ്‌ നിലത്തുവീഴാതെ സൈക്കിള്‍ ചവിട്ടാന്‍ യുവാവിന് കഴിയുന്നത്. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നിന്നുള്ളതാണ് ഈ വീഡിയോ. ലോകത്തിലെ ഏറ്റവും ശക്തമായ കഴുത്ത് എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.

നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍  ഈ വിഡിയോ ഷെയര്‍ ചെയ്തത്. നിരവധി രസകരമായ കമന്റുകളും വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടു. അമ്പരപ്പും ആത്ഭുതപ്പെടുത്തുന്നതുമാണ് ഈ വിഡിയോയെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ അഭിപ്രായം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now