എന്തൊരു സൈക്കോ!; വീടിന് തീയിട്ടു, മുറ്റത്ത് കസേരയിട്ട് ഇരുന്ന് കണ്ടാസ്വദിച്ചു, സ്ത്രീ അറസ്റ്റില്‍ (വീഡിയോ)

താമസിക്കുന്ന വീടിന് തീയിട്ടതിന് ശേഷം മുറ്റത്തിരുന്ന് കണ്ട് ആസ്വദിച്ച സ്ത്രീ അറസ്റ്റില്‍

Edited by :migrator
Last Updated :20 ജനുവരി 2024, 8:43 am IST

വാഷിങ്ടണ്‍: താമസിക്കുന്ന വീടിന് തീയിട്ടതിന് ശേഷം മുറ്റത്തിരുന്ന് കണ്ട് ആസ്വദിച്ച സ്ത്രീ അറസ്റ്റില്‍. യുഎസിലെ മേരിലാന്‍ഡില്‍ താമസിക്കുന്ന ഗെയില്‍ മെറ്റ് വാലി(47)യെയാണ് അധികൃതര്‍ പിടികൂടിയത്. വീടിന് തീയിട്ട ശേഷം ഗെയില്‍ മുറ്റത്ത് കസേരയിലിരുന്ന് ആസ്വദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 

ഏപ്രില്‍ 29-നായിരുന്നു കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് ഒരുമണിയോടെ വീടിന് തീയിട്ട ശേഷം ഗെയില്‍ മുറ്റത്തേക്ക് വന്ന് കസേരയിട്ട് ഇരിക്കുകയായിരുന്നു. വീട് കത്തിയമരുമ്പോഴും യാതൊരു ഭാവമാറ്റവുമില്ലാതെ ഗെയില്‍ ഇരിപ്പുറപ്പിച്ചു. സംഭവസമയം ഗെയിലിന്റെ കൂടെ താമസിച്ചിരുന്ന ഒരു സ്ത്രീ വീടിനകത്തുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ ഇവരെ രക്ഷപ്പെടുത്തി. സംഭവത്തിന് പിന്നാലെ വീടിന് തീവെച്ച ഗെയില്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. പിന്നീട് അഗ്‌നിരക്ഷാസേന എത്തിയാണ് തീയണച്ചത്.

ഗെയില്‍ ഉള്‍പ്പെടെ നാലുപേരാണ് വീട്ടില്‍ താമസിച്ചിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇവരില്‍ രണ്ടുപേര്‍ സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല. തീവെയ്പ്പ്, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, ഗെയില്‍ വീടിന് തീയിടാനുണ്ടായ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിന് തൊട്ടുമുമ്പ് ഗെയില്‍ വീട്ടിലെ താമസക്കാരിയായ മറ്റൊരു സ്ത്രീയുമായി വാക്കേറ്റത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now