പട്ടിയും പൂച്ചയുമല്ല ഈ യുവാവിന്റെ 'ഓമന'!, ഭീതിപ്പെടുത്തുന്ന ചിലന്തി 

ഓസ്‌ട്രേലിയയിലെ ഒരു യുവാവാണ് ചിലന്തിയെ വീട്ടില്‍ വളര്‍ത്തുന്നത്

Last Updated :20 January 2024, 8:33 am IST
Edited by :migrator

പൂച്ചയെയും പട്ടിയെയും വീട്ടില്‍ വളര്‍ത്തുന്നത് സാധാരണമാണ്. എന്നാല്‍ ചിലന്തിയെ വളര്‍ത്തുന്നു എന്ന് കേട്ടാലോ?, ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. അത്തരത്തിലുള്ള ഒരു സംഭവമാണ് ഓസ്‌ട്രേലിയയില്‍ നിന്ന് പുറത്തുവരുന്നത്.

ഓസ്‌ട്രേലിയയിലെ ഒരു യുവാവാണ് ചിലന്തിയെ വീട്ടില്‍ വളര്‍ത്തുന്നത്. അതും വലിപ്പമുള്ള ഭീതി തോന്നുന്ന ചിലന്തിയോടൊപ്പമാണ് യുവാവ് കഴിയുന്നത്. ജെയ്ക്ക് ​ഗ്രേ എന്ന യുവാവ് തന്റെ വീടിന്റെ ചുമരില്‍ ഇഴഞ്ഞുനീങ്ങുന്ന ചിലന്തിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

ഒരു വര്‍ഷമായി ചിലന്തിക്കൊപ്പം യുവാവ് താമസിക്കാന്‍ തുടങ്ങിയിട്ട്. ധീരതയെന്നാണ് ചിലര്‍ ഇതിനെ വിശേഷിപ്പിച്ചത്. വീട്ടില്‍ ചിലന്തിയെ വളര്‍ത്തുന്നത് നല്ലതല്ല എന്നാണ് മറ്റു ചിലരുടെ അഭിപ്രായം.  ബോസ് ലോജിക് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ചിത്രം പങ്കുവെച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now