അതതു രാജ്യങ്ങൾ നിഷ്കർഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും യാത്രക്കാരെ അനുവദിക്കുക

Last Updated :20 January 2024, 8:23 am IST

News Now

ദുബായ്: ദുബായിൽ നിന്ന് ഈ മാസം 21 മുതൽ ഒൻപത് നഗരങ്ങളിലേക്ക് വിമാനസർവീസുകൾ ആരംഭിക്കുമെന്ന് എമിറേറ്റ്സ്. ലണ്ടൻ ഹീത്രോ, ഫ്രാങ്ക്ഫർട്ട്, പാരിസ്, മിലാൻ, മഡ്രിഡ്, ഷിക്കാഗോ, ടൊറന്റോ, സിഡ്നി, മെൽബൺ എന്നീ ന​ഗരങ്ങളിലേക്കാണ്  സർവീസുകൾ ആരംഭിക്കുന്നത്. അതതു രാജ്യങ്ങൾ നിഷ്കർഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും യാത്രക്കാരെ അനുവദിക്കുകയെന്ന് കമ്പനി അറിയിച്ചു. 

http://emirates.com എന്ന വെബ്സൈറ്റിൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. അകലം പാലിച്ചായിരിക്കും സീറ്റ് ക്രമീകരണം. ദുബായ് എയർപ്പോർട്ടിലെത്തുന്ന യാത്രക്കാരെ തെർമൽ സ്കാനിങ്ങിലൂടെ താപനില പരിശോധിച്ച ശേഷമായിരിക്കും യാത്രയ്ക്ക് അനുവദിക്കുക. മാസ്കും ​ഗ്ലൗസും നിർബന്ധമാക്കും. എമിറേറ്റ്സ് ജീവനക്കാർക്ക് പിപിഇ കിറ്റുകൾ നൽകുമ‌െന്നും അധികൃതർ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എമിറേറ്റ്സ് വിമാന സർവീസ് 21 മുതൽ തുടങ്ങും; ബുക്കിങ് ആരംഭിച്ചു