എഴുന്നേറ്റ് നിന്ന് പാട്ടുപാടാനവശ്യപ്പെട്ടപ്പോള്‍ നിരസിച്ചു: ഗര്‍ഭിണിയായ ഗായികയെ വെടിവെച്ച് കൊന്നു

ഒരു ആഘോഷപരിപാടിക്കിടെ പാട്ടുപാടിക്കൊണ്ടിരിക്കെയാണ് ഇവര്‍ വെടിയേറ്റ് വീണത്. 

Last Updated :20 January 2024, 12:12 am IST
Edited by :migrator

ഗര്‍ഭിണിയായ പാകിസ്ഥാനി ഗായികയെ ഗാനമേളക്കിടയില്‍ വെടിവെച്ച് കൊന്നു. സാമിന സിന്ദു എന്നറിയപ്പെടുന്ന 24കാരിയായ സാമിന സമൂണിനെയാണ് കാണികളിലൊരാള്‍ കൊല്ലപ്പെടുത്തിയത്. പാകിസ്ഥാനിലെ ലര്‍കാന ജില്ലയിലായിരുന്നു സംഭവം. ഒരു ആഘോഷപരിപാടിക്കിടെ പാട്ടുപാടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇവരെ വെടിവെച്ച് വീഴ്ത്തിയത്. 

താരിഖ് അഹമ്മദ് ജേതായി എന്നയാളാണ് സാമിനക്കെതിരെ വെടിയുതിര്‍ത്തത്. ഇരുന്നു കൊണ്ട് പാട്ടു പാടിക്കൊണ്ടിരുന്ന സാമിനയോട് ആദ്യം താരിഖ് എഴുന്നേറ്റ് നിന്ന് പാടാന്‍ ആവശ്യപ്പെട്ടു. ആദ്യം അത് വിസമ്മതിച്ച സാമിന പിന്നീട് എഴുന്നേറ്റ് നിന്നു. അല്‍പ്പസമയത്തിനകം താരിഖ് ഇവര്‍ക്കെതിരെ വെടിയുര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. 
സാമിന ആറു മാസം ഗര്‍ഭിണിയായിരുന്നെന്ന് ഇവരുടെ ഭര്‍ത്താവാണ് മാധ്യമങ്ങളോട് പറഞ്ഞത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഗര്‍ഭിണിയായ പാകിസ്ഥാനി ഗായിക വെടിയേറ്റ് മരിച്ചു