
News Now
മോസ്കോ: റഷ്യയില് ചുവന്ന നിറത്തില് ഒഴുകുന്ന നദിയുടെ ചിത്രങ്ങള് വൈറലാകുന്നു. രാജ്യത്തിലെ പ്രധാന നദികളില് ഒന്നായ ഇസ്കിറ്റിംകയാണ് നിറംമാറി ഒഴുകുന്നത്. രാസവസ്തുക്കള് നദിയിലേക്ക് തള്ളിയതാകാം നിറമാറ്റത്തിന് കാരണമെന്നാണ് റിപ്പോര്ട്ടുകള്.
റഷ്യയുടെ തെക്കന്പ്രദേശങ്ങളിലൂടെ ഒഴുകുന്ന നദിയാണ് ഇസ്കിറ്റിംക. വ്യവസായ നഗരമായ കെമെറോവോയുടെ അരികിലൂടെ ഒഴുകുന്ന ഭാഗത്താണ് നദിയുടെ നിറംമാറ്റം ശ്രദ്ധയില്പ്പെട്ടത്. ചുവന്ന നിറത്തില് ഒഴുകുന്ന നദി കാണാന് നിരവധിപ്പേരാണ് തടിച്ചുകൂടിയത്.
ഒഴുക്ക് നിലച്ച അഴുക്കുചാലില് നിന്നുള്ള വെള്ളമാണ് ഇതിന് കാരണമെന്നാണ് അധികൃതര് പറയുന്നത്. ഏത് രാസവസ്തുവാണ് ഇതിന് കാരണമെന്ന് വ്യക്തമായിട്ടില്ല എന്ന് കെമെറോവോ ഡെപ്യൂട്ടി ഗവര്ണര് അറിയിച്ചു.
Река ÐÑкиÑимка в ÐемеÑове окÑаÑилаÑÑ Ð² кÑаÑнÑй ÑвеÑ. ÐÑиÑÐ¸Ð½Ñ Ð²ÑÑÑнÑÑÑÑÑ.
â #MDK (@mudakoff) November 6, 2020
ÐиÑÑÑ ÑколÑко боÑÑа ÑваÑили
pic.twitter.com/HkuYnlYJZu
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







