ബംഗ്ലാദേശില്‍ കനത്ത മഴയും മണ്ണിടിച്ചിലും;നൂറിലേറെ മരണം 

സൈനികര്‍ ഉള്‍പ്പെടെ 134 പേര്‍ ഇതുവരെ മരിച്ചെന്നാണു റിപ്പോര്‍ട്ട്

Last Updated :19 January 2024, 11:56 pm IST

ധാക്ക:ബംഗ്ലാദേശില്‍ കനത്ത മഴയും മണ്ണിടിച്ചിലും. നൂറിലേറെപ്പേര്‍ മരിച്ചു. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന കുന്നിന്‍ പ്രദേശങ്ങളിലാണ് മഴ ദുരന്തം വിതച്ചത്. സൈനികര്‍ ഉള്‍പ്പെടെ 134 പേര്‍ ഇതുവരെ മരിച്ചെന്നാണു റിപ്പോര്‍ട്ട്.

മരണസംഖ്യ കൂടിയേക്കും.രംഗമതി ജില്ലയില്‍ മാത്രം 76 പേര്‍ മരിച്ചുവെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ പ്രധാന റോഡിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനിടയില്‍ നാല് സൈനികര്‍ മരിച്ചു. മണ്ണിടിച്ചിലിലാണു കൂടുതല്‍ അപകടമുണ്ടായത്.രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ബംഗ്ലാദേശില്‍ കനത്ത മഴയും മണ്ണിടിച്ചിലും;നൂറിലേറെ മരണം