മരണമണികള് മുഴങ്ങിയിരുന്ന ഹിറ്റ്ലറുടെ ഫോണിനായും കോടികള്‍
ആറ് കോടിയിലധികം രൂപയ്ക്കാണ് മരണമണികള് മുഴങ്ങിയിരുന്ന ഫോണ്‍ ലേലത്തില്‍ വാങ്ങിയിരിക്കുന്നത്

വാഷിങ്ടണ്‍: രണ്ടാം ലോക മഹായുദ്ധ കാലത്തെ കൂട്ടക്കുരുതിക്ക് ഹിറ്റ്ലര്‍ ആഹ്വാനം നല്‍കിയിരുന്ന ടെലിഫോണിന്റെ ലേലവും ചരിത്രത്തിലേക്ക്. സര്‍വനാശത്തിനായി ഹിറ്റ്ലര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ പതിനാറ് കോടിയിലധികം രൂപയ്ക്കാണ് ലേലത്തില്‍ പോയത്.
രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന രണ്ട് വര്‍ഷങ്ങളില്‍ ഈ ഫോണിലൂടെയായിരുന്നു ഹിറ്റ്ലര്‍ തന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കിയത്. ഹിറ്റ്ലര്‍ ഒളിച്ചുകഴിഞ്ഞിരുന്ന ബെര്‍ലിനിലെ രഹസ്യ സങ്കേതത്തില്‍ നിന്നും,
1945ലെ ജര്‍മ്മനിയുടെ തകര്‍ച്ചയ്ക്ക് ശേഷമാണ് മരണമണികള് മുഴങ്ങിയിരുന്ന ഫോണ്‍ കണ്ടെത്തുന്നത്.
ഹിറ്റ്ലറുടെ ഫോണ്‍ ലേലത്തിലൂടെ സ്വന്തമാക്കിയ വ്യക്തിയുടെ വിവരങ്ങള്‍ അലക്സാണ്ടര്‍ ഹിസ്റ്റോറിക്കല്‍ ഹൗസ് പുറത്തുവിട്ടിട്ടില്ല. ഒരു ലക്ഷം ഡോളറായിരുന്നു ചരിത്രത്തിന്റെ ഭാഗമായ ഫോണിന്റെ അടിസ്ഥാന ലേല തുകയായി നിശ്ചയിച്ചിരുന്നത്.
എഴുപതു വര്‍ഷത്തിലധികം പഴക്കമുള്ള ഫോണ്‍ റഷ്യന്‍ ഉദ്യോഗസ്ഥര്‍
ബ്രിട്ടീഷ് ബ്രിഗേഡിയര്‍ സര് റാഫ് റെയ്നര്‍ക്ക് നല്‍കുകയും, അദ്ധേഹത്തിന്റെ മകനത് പിന്നീട് വില്‍പ്പനയ്ക്കായി വയ്ക്കുകയുമായിരുന്നു. ഹിറ്റ്ലറിന്റെ പേഴ്സണല്‍ ഫോണ്‍ എന്ന പേരാണ് ഇത്ര വലിയ തുകയ്ക്ക് ഫോണ്‍ ലേലത്തില്‍ പോകുന്നതിനിടയാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


