
റഷ്യൻ സൈനിക വിമാനം തകർന്നു; 32 മരണം
സിറിയൻ തീരനഗരമായ ലതാകിയക്ക് സമീപം റഷ്യയുടെ കെമിമിം വ്യോമതാവളത്തിൽ ഇറങ്ങുന്നതിനിടെയാണ് വിമാനം തകർന്ന് വീണതെന്നാണ് റിപ്പോർട്ടുകൾ

സന: റഷ്യൻ സൈനിക വിമാനം സിറിയയിൽ തകർന്ന് വീണ് 32 പേർ മരിച്ചു. റഷ്യൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യ അറിയിച്ചത്. 26 യാത്രക്കാരും ആറ് വിമാന ജീവനക്കാരുമാണ് മരിച്ചത്.
സിറിയൻ തീരനഗരമായ ലതാകിയക്ക് സമീപം റഷ്യയുടെ കെമിമിം വ്യോമതാവളത്തിൽ ഇറങ്ങുന്നതിനിടെയാണ് വിമാനം തകർന്ന് വീണതെന്നാണ് റിപ്പോർട്ടുകൾ. റൺവേ 500 മീറ്റർ മുകളിലെത്തിയപ്പോൾ വിമാനത്തിന് തീപിടിക്കുകയായിരുന്നു.സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സാേങ്കതിക തകരാറാണ് വിമാനം തകരാനുള്ള കാരണമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'കോഹ്ലിയോട് അത് ചെയ്യരുതായിരുന്നു'!

ഡൽഹി സമരമുഖത്ത് എസ്എഫ്ഐ പതാകയേന്തി പാഞ്ഞത് മലയാളി വിദ്യാർഥിനി; ആ ചിത്രം പാലക്കാടൻ പെൺകരുത്ത്

'എങ്ങും തലൈവര്‍ മയം'; ആദ്യ ദിനം കേരള പ്രീസെയില്‍ 4 കോടിയിലേക്ക്; 'ജയിലര്‍ 2' ന് മാരത്തോണ്‍ ഷോകളുമായി തീയേറ്ററുകള്‍
സിഎംആര്‍എല്‍ അഴിമതി: അപ്പീലുമായി പിണറായി ഹൈക്കോടതിയിൽ; ഉച്ചയ്ക്ക് പരിഗണിക്കും


