ലൈംഗിക പീഡനത്തിനിടെ കോഴി ചത്തു; കൗമാരക്കാരന്‍ പിടിയില്‍

ലൈംഗിക പീഡനത്തിനിടെ കോഴി ചത്തു; കൗമാരക്കാരന്‍ പിടിയില്‍

Edited by :migrator
Last Updated :19 ജനുവരി 2024, 11:59 pm IST

ഇസ്ലാമബാദ്: കോഴിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കൗമാരക്കാരന്‍ അറസ്റ്റില്‍. പാക്കിസ്ഥാനിലെ പഞ്ചാബില്‍ ഹഫീസാ ബാദ് പ്രദേശത്താണ് പതിനാലുകാരന്റെ ലൈംഗിക വൈകൃത്യം അരങ്ങേറിയത്. പീഡനത്തിന് ഇരയായ കോഴി ചത്തതായി ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 


കോഴിയുടെ ഉടമസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. കോഴിയെ കവര്‍ന്ന പ്രതി സ്വന്തം വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കോഴിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതിനെ തുടര്‍ന്നാണ് പ്രകൃതിവിരുദ്ധ പീഡനം ചുരുളഴിഞ്ഞത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പതിനാലുകാരന്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രകൃതിവിരുദ്ധ പീഡനത്തിന് കൗമാരക്കാരന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ലൈംഗിക പീഡനത്തിനിടെ കോഴി ചത്തു; കൗമാരക്കാരന്‍ പിടിയില്‍