സ്വപ്നസഞ്ചാരി - ആർദ്ര പിഎസ് എഴുതിയ കവിത

malayalam poem
സ്വപ്നസഞ്ചാരി - ആർദ്ര പിഎസ് എഴുതിയ കവിത malayalam poemAI Image
Edited by :Shiju
Last Updated :29 മേയ് 2025, 3:41 pm IST

അസ്തമയ സൂര്യനെ കാണുവാനായ്

കടലിന്റെ തിരമാലയെന്ന ഗുഹയിലേയ്ക്കിതാ വരുന്നു,

കടലിന്റെ ആഴത്തിലേയ്ക്ക് കുതിക്കുന്ന

ചുഴലിയെപ്പോലെ പാഞ്ഞടുക്കുന്നു,

നീർക്കണത്തിന്റെ ആർദ്രം പുണർന്ന്

കോരിച്ചൊരിയുന്ന മഴപോലിടറുന്നു,

എങ്കിലും പതറാതെ

മുന്നോട്ടുപോകുന്നു.

ജലപാതത്തിന്റെ ഉണർവോടെ

കൂറ്റൻ രത്നക്കല്ലുകൾ തകർത്ത്

സമുദ്രപ്പരപ്പിൽ വിളയാടി

ഇന്ദ്രനീലക്കല്ലുപോലെ തിളങ്ങിയപ്പോൾ

അസ്തമയ കിരണങ്ങൾ

അവന്റെ മേൽ പതിച്ചു.

ചെടികളും പുറ്റുകളും നിറഞ്ഞൊരാ

ആഴക്കടലിന്റെ ഹൃദയം കവർന്നു തൻ ഉശിര്

ആകാശത്തിന്റെ മേഘപ്പടർപ്പിൽ

കുതിച്ചുയരുന്നൊരു കഴുകനെപ്പോലെ

സമുദ്രപ്പരപ്പിന്റെ ആഴത്തിലേക്ക്

നീന്തിക്കുതിച്ചുകൊണ്ടേയിരുന്നു.

ഒടുവിൽ സ്വപ്നങ്ങളുടെ അനന്തതയിലേയ്ക്കുയരുന്നൊരു സ്വപ്നസഞ്ചാരിയായ്...!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now