നീലച്ചിത്രം - സന്ന്യാസു എഴുതിയ കവിത

Malayalam Poem
സന്ന്യാസു എഴുതിയ കവിതAI Image
Edited by :Shiju
Last Updated :20 മേയ് 2026, 4:17 pm IST

നീല നിറമാണ് എന്റെ ചുവരുകള്‍ക്ക്;

പെയിന്റ് ബ്രഷ് സഞ്ചരിച്ച വഴികള്‍ കൂട്ടിമുട്ടി,

ചില ചിത്രങ്ങള്‍ തെളിഞ്ഞു വരാറുണ്ട് ഇടയ്ക്ക്...

ഇന്നലെ രാത്രി,

ഒരു സുന്ദരിയായ സ്ത്രീയെ കണ്ടു.

അരയ്ക്കു മുകളില്‍ അവള്‍ നഗ്‌നയായിരുന്നു.

നിലത്ത് കാല്‍നീട്ടിയിരുന്ന അവളുടെ മടിയില്‍,

ഒരു പൊടിക്കുഞ്ഞുണ്ടായിരുന്നു.

അവന്‍ ആര്‍ത്തിയോടെ അമ്മിഞ്ഞ

നുണയുകയായിരുന്നു.

വെറുമൊരു ചിത്രത്തിനപ്പുറം, ആ കാഴ്ച-

ഒരു ചലച്ചിത്രം പോലെ അനുഭവപ്പെട്ടു.

മുലകുടിക്കുന്ന കുഞ്ഞെന്ന് ആദ്യം കരുതയെങ്കിലും,

പിന്നീടവന് ഒരു കൗമാരക്കാരനേക്കാള്‍

പ്രായം തോന്നിത്തുടങ്ങി.

പതിയെ, ആ മുഖത്ത്

കറുത്ത മീശയും താടിയും പടര്‍ന്നു.

കൈകാലുകളില്‍

പുരുഷത്വത്തിന്റെ അടയാളമായി

രോമങ്ങള്‍ തെളിഞ്ഞു...

അവര്‍ സമപ്രായക്കാരായ

സ്ത്രീയും പുരുഷനുമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം;

അവരുടെ സ്വകാര്യതയ്ക്കു നേരെ

ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു...

News Now

Summary

Malayalam poem written by Sanyasu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates