വളരുന്ന കുഴികള്‍ - ഷംല ജഹ്ഫര്‍ എഴുതിയ കവിത

malayalam poem
ഷംല ജഹ്ഫര്‍ എഴുതിയ കവിത malayalam poemai image
Edited by :Shiju
Last Updated :25 മാർച്ച് 2026, 4:43 pm IST

ചിലര്‍ പൂവിനും കായ്കനിക്കും

വാക്കുകളുടെ മണമുറപ്പിക്കുന്നു.

ചിലര്‍ പുഴയിലും കടലിലും

ഇലകളുടെ ശബ്ദം കലര്‍ത്തി

കവിത മെനയുന്നു

കുറെ മനുഷ്യര്‍

തങ്ങളുടെ മൊട്ടുകളെ പിച്ചിയെറിഞ്ഞ കൈകളെ

തിരിച്ചറിയാന്‍

തോക്കുകളുടെ ഉള്ളില്‍

രക്തത്തിന്റെ നിറം കലര്‍ത്തുന്നു.

ഒരു വശത്ത്

വിരിയുന്ന പൂക്കള്‍;

മറുവശത്ത്

പൊടിയിലാഴ്ന്ന മൊട്ടുകള്‍.

ഒരു വശത്ത്

മഷി നനഞ്ഞ വിരലുകള്‍;

മറുവശത്ത്

നിണം വലിക്കുന്ന

ട്രിഗറിലുറഞ്ഞ വിരലുകള്‍.

ഈ ഭൂമിയില്‍

ഒരേ സമയം

കവിതയും

കലാപവും

വില്‍ക്കപ്പെടുന്നു.

നിരന്തരം

കുഴികള്‍ മാത്രം വളരുന്നു.

News Now

Summary

Malayalam poem written by Shamla Jahfar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates