
News Now
വടക്കന് കേരളത്തില് മഴ കനക്കും; 5 ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Today's Rashi Phalam October 18| വിവാഹാലോചനയിൽ അനുകൂലമായ വഴിത്തിരിവുണ്ടാകും

ദുർഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണം; ഹർജി ഹൈക്കോടതി തള്ളി

ആലപ്പുഴ : മുന് ഇന്ത്യന് ക്രിക്കറ്റ് താരം നയന് മോംഗിയയുടെ റെക്കോഡ് തകര്ത്ത് മകന്. കൂച്ച് ബിഹാര് ട്രോഫി ക്രിക്കറ്റില് കേരളത്തിനെതിരെയാണ് അച്ഛന് നയന് മോംഗിയയുടെ റെക്കോഡ് മകന് മോഹിത് മറികടന്നത്. ഇരട്ട സെഞ്ച്വറി നേടിയ മോഹിത്, കൂച്ച് ബിഹാര് ട്രോഫിയില് ഒരു ബറോഡ ബാറ്റ്സ്മാന് നേടുന്ന ഉയര്ന്ന സ്കോറെന്ന റെക്കോഡാണ് സ്വന്തം പേരിലാക്കിയത്.
മല്സരത്തില് 260 റണ്സാണ് ബറോഡ അണ്ടര് 19 ക്യാപ്ടന് കൂടിയായ മോഹിത് അടിച്ചുകൂട്ടിയത്. 266 പന്തില് നിന്ന് 28 ബൗണ്ടറികളുടെയും ഒമ്പതു സിക്സറുകളുടെയും അകമ്പടിയോടെയാണ് മോഹിത് 260 റണ്സെടുത്തത്. 1988 ല് മുംബൈയ്ക്കെതിരെ നയന് മോംഗിയ നേടിയ 224 റണ്സായിരുന്നു ഇതുവരെ കൂച്ച് ബിഹാര് ട്രോഫിയില് ഒരു ബറോഡ ബാറ്റ്സ്മാന്റെ ഉയര്ന്ന സ്കോര്. ഇതാണ് മോഹിത് മറികടന്നത്.
മോഹിതിന്റെ ഇരട്ടശതകത്തിന്റെ മികവില് ബറോഡ 470 റണ്സെടുത്തു. മല്സരം സമനിലയില് അവസാനിച്ചെങ്കിലും, ആദ്യ ഇന്നിംഗ്സ് ലീഡിന്റെ മികവില് ബറോഡ മൂന്നു പോയിന്റ് നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



