
News Now
29 കിലോമീറ്റര് മൈലേജ്, നഗരങ്ങളില് ഭൂരിഭാഗവും ഇലക്ട്രിക് മോഡില് ഓടാം; റെനോ ഡസ്റ്റര് ഹൈബ്രിഡ് വിപണിയില്

കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ച് ബിസ്കറ്റ് നിര്മാണം; മൂന്ന് കമ്പനികള്ക്കെതിരെ നടപടി

പാസ്പോര്ട്ട് തിരികെ നല്കിയില്ലേ? ഖത്തറില് തൊഴിലുടമകള്ക്ക് മുന്നറിയിപ്പ്, ലംഘിച്ചാല് 25,000 റിയാല് വരെ പിഴ

തുലാമഴ തീവ്രമാകുന്നു; അഞ്ച് ജില്ലകളില് ഓറഞ്ച് അലര്ട്ട്; 9 ഇടത്ത് യെല്ലോ
ന്യൂഡൽഹി: വ്യോമസേന വിങ് കമാന്ഡര് അഭിനന്ദന് വര്ത്തമാനെ സ്വാഗതം ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൺ ബോർഡ്. ജന്മ നാട്ടിൽ മടങ്ങിയെത്തിയ അഭിനന്ദന് ബിസിസിഐ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് സ്വാഗതം പറഞ്ഞത്.
'നീ ഞങ്ങളുടെ ഹൃദയങ്ങൾ കീഴടക്കി. നിങ്ങളുടെ മനോബലവും മഹത്വവും തലമുറകൾക്ക് പ്രചോദനമാണ്'- ബിസിസിഐ കുറിച്ചു. ഇന്ത്യൻ ജേഴ്സിയിൽ 'വിങ് കമാൻഡർ അഭിനന്ദൻ നമ്പർ വൺ' എന്ന് കുറിച്ച ചിത്രവും ബിസിസിഐ കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്.
#WelcomeHomeAbhinandan You rule the skies and you rule our hearts. Your courage and dignity will inspire generations to come #TeamIndia pic.twitter.com/PbG385LUsE
â BCCI (@BCCI) March 1, 2019
ഇന്ത്യന് ക്യാപ്റ്റന് വിരാട് കോഹ്ലിയും തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ തന്റെ അഭിനന്ദനെ പ്രശംസിച്ചിരുന്നു. അഭിനന്ദനാണ് യഥാര്ത്ഥ നായകനെന്ന് കോഹ്ലി കുറിച്ചു. നിന്റെ ധീരതയ്ക്ക് മുന്നില് തലകുനിച്ച് പ്രണാമമര്പ്പിക്കുന്നതായും ഇന്ത്യൻ നായകൻ വ്യക്തമാക്കി.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി രാത്രി 9.22 ഓടെയാണ് അഭിനന്ദനെ പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറിയത്. ആര്പ്പുവിളികളും ജയ് ഹിന്ദ് വിളികളോടെയുമാണ് മണിക്കൂറുകളോളം കാത്തുനിന്ന വന് ജനാവലി അഭിനന്ദനെ വരവേറ്റത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

