ബ്രയാന്റിന്റെ ജേഴ്സി നമ്പറായ 24 ഉൾപ്പെടുത്തിയാണ് താരം ​ഗ്രാമി റെഡ് കാർപ്പെറ്റിൽ എത്തിയത്

Last Updated :20 January 2024, 8:18 am IST

News Now

അന്തരിച്ച ബാസ്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയന്റിന് ആദരമർപ്പിച്ച് നടി പ്രിയങ്ക ചോപ്ര. ഗ്രാമി അവാർഡ് വേദിയിൽ എത്തിയപ്പോഴായിരുന്നു പ്രിയങ്ക ബ്രയന്റിന്റെ അവിസ്മരണീയ വേർപാടിൽ താരം അനുശോചനം രേഖപ്പെടുത്തിയത്. നഖത്തിൽ ബ്രയാന്റിന്റെ ജേഴ്സി നമ്പറായ 24 ഉൾപ്പെടുത്തിയാണ് താരം ​ഗ്രാമി റെഡ് കാർപ്പെറ്റിൽ എത്തിയത്.

റാല്‍ഫ് ആൻഡ് റൂസോ ഡിസൈൻ ചെയ്ത പ്രിയങ്കയുടെ ഓഫ് വൈറ്റ് ഗൗണ്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ​ഗ്രാമി വിശേഷങ്ങൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നതിനിടെയാണ് ചൂണ്ടുവിരലിലെ നഖത്തിൽ 24 രേഖപ്പെടുത്തിയിരുന്നത് ശ്രദ്ധിക്കപ്പെട്ടത്. ബ്രയാന്റിന്റെ ജേഴ്സി നമ്പറാണ് 24. ഇതിന്റെ ചിത്രം ‘ആർഐപി മാംബ’ എന്നെഴുതി പ്രിയങ്ക ഇൻസ്റ്റ​ഗ്രാം സ്റ്റാറ്റസ് ആക്കിയിരുന്നു.

Story image

ബ്രയന്റിന്റെ മരണവാർത്തയ്ക്ക് പിന്നാലെ വൈകാരികമായ കുറിപ്പുമായാണ് പ്രിയങ്ക അനുശേചനം രേഖപ്പെടുത്തിയത്. ബാല്യകാലത്ത് താൻ ന്യൂയോർക്ക് സിറ്റിയിൽ താമസിക്കുന്ന സമയം കായിക മേഖലയോട് താൽപര്യം തോന്നാനുള്ള കാരണം ബ്രയന്റ് ആയിരുന്നെന്നും ഒരു തലമുറയെ തന്നെ അദ്ദേഹം പ്രചോദിപ്പിച്ചിട്ടുണ്ടെന്നും പ്രിയങ്ക കുറിച്ചു. ബാസ്കറ്റ് ബോളിനേക്കാൾ ഉയരത്തിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.  ഹൃദയം നുറുക്കുന്ന ഈ അപകടത്തിൽ അദ്ദേഹത്തിന്റെയും മകളുടെയും ജീവന്‍ നഷ്ടമായത് വളരെയധികം വേദനിപ്പിക്കുന്നു, പ്രിയങ്ക കുറിച്ചു.

Story image

കഴിഞ്ഞ ഞായറാഴ്ച ലൊസാഞ്ചലസിനു സമീപം കാലാബാസിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് കോബി ബ്രയാന്റിൻ വിട പറഞ്ഞത്. 13കാരിയായ  മകൾ ജിയാനയെ ബാസ്ക്കറ്റ് ബോൾ പരിശീലനത്തിന് കൊണ്ടുപോകുകയായിരുന്നു ബ്രയാന്റിൻ. ഇരുവരും അപകടത്തിൽ മരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൂണ്ടുവിരലിൽ '24', ബ്രയന്റിന് ആദരവുമായി പ്രിയങ്ക ചോപ്ര