Last Updated :19 January 2024, 11:56 pm IST

News Now

കണ്ണൂര്‍: മലയാളികളുടെ സൂപ്പര്‍ താരം ആരെന്നുള്ള ചോദ്യത്തിന് കഴിഞ്ഞ ഐഎസ്എല്ലോടെ കിട്ടിയ ഉത്തരമാണ് സികെ വിനീത് എന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് താരം. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇന്ത്യന്‍ ടീം താരത്തിന് സ്വദേശമായ കണ്ണൂരെത്തിയാല്‍ എന്തായിരിക്കും ജോലിയെന്നാണ് ആരാധകര്‍ അന്വേഷിച്ചുകൊണ്ടിരിന്നത്.

എജി ഓഫീസില്‍ നിന്നും മതിയായ ഹാജരില്ലാത്തതിന് പിരിച്ചുവിട്ട വിനീതിന്റെ കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായി തീരുമാനങ്ങളൊന്നുമായില്ലെങ്കിലും വിനീത് സന്തുഷ്ടനാണ്. കാരണം, എജി ഓഫീസിലെ ജോലി കണ്ടിട്ടല്ലല്ലോ തന്റെ അച്ഛന്‍ തന്നെ വളര്‍ത്തിയതെന്ന് വിനീതിനു നന്നായറിയാം.

ഇത് ശക്തമാകുന്ന തരത്തിലാണ് കഴിഞ്ഞ ദിവസം വിനീത് തന്റെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച ചിത്രം. ലുങ്കിയും മടക്കിക്കുത്തി പാടത്തു പണിയെടുക്കുന്ന ചിത്രമാണ് വിനീത് പങ്കുവെച്ചത്. ' ഒരു മകനെന്ന നിലയില്‍ അച്ഛനെ സഹായിക്കുന്നത് എന്റെ കര്‍ത്തവ്യമാണ്. വീട്ടില്‍ വരാന്‍ സമയം കിട്ടുമ്പോഴെല്ലാം പാടത്തു പണിയെടുത്തു ഞാന്‍ അച്ഛനെ സഹായിക്കാറുണ്ട്' ഫോട്ടോയുമായി ബന്ധപ്പെട്ട് വിനീതിന്റെ വാക്കുകളാണിവ. 

തന്റെ വീടിന്റെ തൊട്ടുമുമ്പിലുള്ള പാടത്താണ് വിനീതിന്റെ ഓഫ്ഫീല്‍ഡ് ഗെയിം. നാല് വര്‍ഷം മുമ്പ് ജോലിയില്‍ നിന്നും വിരമിച്ച അച്ഛന്‍ ആദ്യം ഇടയ്ക്കിടയ്ക്കായിരുന്ന പാടത്തു വന്നു കാര്യങ്ങള്‍ നോക്കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ പാടത്തു വരുന്നത് അച്ഛന്‍ സ്ഥിരമാക്കിയിട്ടുണ്ട്. കേരളത്തിന്റെ സൂപ്പര്‍ താരം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Latest Sports News in Malayalam | Football News | Cricket News | SM