News Now
എസ്എഫ്ഐ സമരത്തിനിടെ ഇടിവള ഉപയോഗിച്ച് മർദനം; പൊലീസുകാരൻ മദ്യപിച്ചതായി സ്ഥിരീകരണം, സസ്പെൻഷൻ
ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജിവയ്ക്കണം; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി, കേസെടുത്തു

20 കാരി കീര്‍ത്തനയുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന്; ആണ്‍സുഹൃത്തിനെതിരെ വീട്ടുകാര്‍

സതാംപ്ടണ്: ട്വന്റി20 ക്രിക്കറ്റില്‍ 13 തുടര്‍ ജയങ്ങളിലേക്ക് ടീമിനെ നയിക്കുന്ന ആദ്യ ക്യാപ്റ്റനായി ഇന്ത്യയുടെ രോഹിത് ശര്‍മ. സതാംപ്ടണില്‍ ഇംഗ്ലണ്ടിന് എതിരെ ഇന്ത്യയെ 50 റണ്‍സ് ജയത്തിലേക്ക് എത്തിച്ചതോടെയാണ് രോഹിത്തിന്റെ നേട്ടം.
കോഹ്ലിയില് നിന്ന് ക്യാപ്റ്റന്‍സി ഏറ്റെടുത്തതിന് ശേഷം ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെയാണ് രോഹിത് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവാണ് സതാംപ്ടണില്‍ ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്.
മികച്ച തുടക്കം നല്‍കാതെയാണ് ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായത്. എന്നാല്‍ മധ്യനിരയില്‍ ദീപക് ഹൂഡയും സൂര്യകുമാറും ഹര്‍ദിക്കും ചേര്‍ന്ന് റണ്‍സ് കണ്ടെത്തി. 17 പന്തില്‍ നിന്ന് ഹൂഡ 33 റണ്‍സും 19 പന്തില്‍ നിന്ന് സൂര്യകുമാര്‍ 39 റണ്‍സും എടുത്ത് മടങ്ങി.
Milestone Alert
â BCCI (@BCCI) July 7, 2022
First captain to win successive T20Is - Congratulations, @ImRo45. #TeamIndia | #ENGvIND pic.twitter.com/izEGfIfFTn
33 പന്തില്‍ നിന്ന് 51 റണ്‍സ് ആണ് ഹര്‍ദിക് പാണ്ഡ്യ നേടിയത്. 6 ഫോറും ഒരു സിക്സും ഹര്‍ദിക്കിന്റെ ബാറ്റില്‍ നിന്ന് വന്നു. ചെയ്സ് ചെയ്ത് ഇറങ്ങിയ ഇംഗ്ലണ്ടിന് ക്യാപ്റ്റനെ ഡക്കാക്കി മടക്കി ഭുവി പ്രഹരമേല്‍പ്പിച്ചു. പിന്നാലെ ഹര്‍ദിക് ജാസന്‍ റോയിനെ മടക്കി. ഇംഗ്ലണ്ട് ബാറ്റിങ് നിരയിലെ ആദ്യ മൂന്ന് ബാറ്റേഴ്സിനേയും മടക്കിയത് ഹര്‍ദിക് ആണ്.
20 പന്തില്‍ നിന്ന് 36 റണ്‍സ് എടുത്ത മൊയിന്‍ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. 4 ഓവറില്‍ 33 റണ്‍സ് വഴങ്ങിയാണ് ഹര്‍ദിക് നാല് വിക്കറ്റ് വീഴ്ത്തിയത്. അര്‍ഷ്ദീപ് സിങ്ങും ചഹലും രണ്ട് വിക്കറ്റ് വീതവും ഭുവിയും ഹര്‍ഷല്‍ പട്ടേലേും ഓരോ വിക്കറ്റും വീഴ്ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജിവയ്ക്കണം; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി, കേസെടുത്തു
