
News Now
സുഹൈലിന്റെ ശരീരത്തില് അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില് മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും

കിഫ്ബിയെ ദുര്ബലപ്പെടുത്തുന്നത് കേരളത്തെ കാല്നൂറ്റാണ്ട് പിന്നിലാക്കും: തോമസ് ഐസക്

ഇറാനിലെ ആണവ കേന്ദ്രങ്ങള് തകര്ക്കാന് 'മദര് ഓഫ് ഓള് ബോംബ്'? നിര്ണായക നീക്കവുമായി യുഎസ്

സിജെപിയുടെ തിരംഗ മാര്ച്ച് ഇന്ന്; എന്എസ് യുഐ പ്രതിഷേധത്തില് നേതാക്കള് കസ്റ്റഡിയില്, അതിശക്ത മഴ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

നോട്ടിങ്ഹാം: ന്യൂസിലന്ഡിന് എതിരായ പരമ്പരക്ക് മുന്പ് 17 ടെസ്റ്റാണ് ഇംഗ്ലണ്ട് കളിച്ചത്. എന്നാല് ജയിച്ചത് ഒരെണ്ണത്തില് മാത്രം. ആഷസില് ഓസീസ് മണ്ണില് നിന്ന് നാണംകെട്ട മടക്കം. ക്യാപ്റ്റനേയും മാറ്റി കോച്ചിങ് സ്റ്റാഫിലും അഴിച്ച് പണി നടത്തി എത്തിയത് വെറുതെയായില്ല. ബെന് സ്റ്റോക്ക്സ് ക്യാപ്റ്റന്സിയും മക്കല്ലം പരിശീലക സ്ഥാനവും ഏറ്റെടുത്ത ആദ്യ ടെസ്റ്റ് പരമ്പരയില് തന്നെ ജയം...അതും ഒന്നൊന്നര ജയം.
അവസാന സെഷനില് കണ്ടെത്തേണ്ടിയിരുന്നത് 160 റണ്സ്
ന്യൂസിലന്ഡിന് എതിരെ അവസാന ദിനം 16 ഓവറില് 160 റണ്സ് ആണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന റണ് ചെയ്സ്. 299 റണ്സ് ആണ് വിജയ ലക്ഷ്യമായി ഇംഗ്ലണ്ടിന്റെ മുന്പില് അഞ്ചാം ദിനം എത്തിയത്. ഇവിടെ 93-4 എന്ന നിലയിലേക്ക് വീണിട്ടും സമനിലയ്ക്കായി ബാറ്റ് വീശാന് ഇംഗ്ലണ്ട് തയ്യാറായില്ല.
92 പന്തില് നിന്ന് 136 റണ്സ് ആണ് ബെയര്സ്റ്റോ അടിച്ചെടുത്തത്. 14 ഫോറും ഏഴ് സിക്സും ബെയര്സ്റ്റോയുടെ ബാറ്റില് നിന്ന് പറന്നു. ഇംഗ്ലണ്ട് താരത്തിന്റെ ടെസ്റ്റിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിയാണ് ഇത്. 70 പന്തില് നിന്ന് ക്യാപ്റ്റന് സ്റ്റോക്ക്സും ബെയര്സ്റ്റോയ്ക്കൊപ്പം കട്ടയ്ക്ക് നിന്നു.
A total of 1675 runs were scored in the second #ENGvNZ Test, making it one of the all-time highest scoring Tests played on English soil #WTC23 pic.twitter.com/6CRkaoPZqn
â ICC (@ICC) June 15, 2022
10 ഫോറും നാല് സിക്സും സഹിതം ഇംഗ്ലണ്ട് വിജയ ലക്ഷ്യം മറികടക്കുന്നത് വരെ താന് ക്രീസിലുണ്ടെന്ന് ബെന് സ്റ്റോക്ക്സ് ഉറപ്പിച്ചു. 250 റണ്സ് എങ്കിലും സ്കോര് ചെയ്ത ടെസ്റ്റുകളില് വെച്ച് ഏറ്റവും കൂടുതല് ബൗണ്ടറികള് കണ്ട ടെസ്റ്റും ഇതായി. 24 സിക്സും ഉള്പ്പെടുന്നു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


