'ആ പന്തിന് 19 കോടി രൂപ'; വമ്പന്‍ തുക വാരി മറഡോണയുടെ 'ദൈവത്തിന്റെ കൈ ഗോളിലെ' പന്ത്
ലേലത്തില്‍ വമ്പന്‍ തുക സ്വന്തമാക്കി മറഡോണയുടെ ദൈവത്തിന്റെ കൈ ഗോളിലെ പന്ത്

ലണ്ടന്‍: ലേലത്തില്‍ വമ്പന്‍ തുക സ്വന്തമാക്കി മറഡോണയുടെ ദൈവത്തിന്റെ കൈ ഗോളിലെ പന്ത്. 1986 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ജന്റീനക്കായി മറഡോണ വലയിലാക്കിയ പന്തിന് 19 കോടി രൂപയാണ് ലേലത്തില്‍ വില ഉയര്‍ന്നത്.
2.4 മില്യണ്‍ ഡോളറിനാണ് അഡിഡാസിന്റെ അസ്തെകാ പന്ത് ലേലത്തില്‍ പോയത്. ടുണീഷ്യന്‍ മാച്ച് റഫറിയായ അലി ബിന്‍ നസെറിന്റെ ഉടമസ്ഥതയിലായിരുന്നു പന്ത്. അര്‍ജന്റീന-ഇംഗ്ലണ്ട് മത്സരത്തിന്റെ 90 മിനിറ്റും ഉപയോഗിച്ചത് ഈ ബോള്‍ ആയിരുന്നു.
ജഴ്സിക്ക് 9.3 മില്യണ്‍ ഡോളര്‍
ആറ് മാസം മുന്‍പാണ് മറഡോണയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അണിഞ്ഞ ജഴ്സി 9.3 മില്യണ്‍ ഡോളറിന് വിറ്റുപോയത്. മറഡോണയുടെ ഒരിത്തിരി തലയില്‍ നിന്നും ദൈവത്തിന്റെ ഒരിത്തിരി കയ്യിലൂടെയുമാണ് ആ ഗോള്‍ എന്നാണ് പില്ക്കാലത്ത് മറഡോണ അതിനെ വിശേഷിപ്പിച്ചത്.
മറഡോണയുടെ ആ ഗോള്‍ വന്ന നിമിഷം തനിക്ക് വേണ്ടവിധത്തില്‍ കാണാന്‍ സാധിച്ചിരുന്നില്ലെന്നാണ് റഫറിയായിരുന്ന ബിന്‍ നാസെര്‍ പറയുന്നത്. ഷില്ടണും മറഡോണയും എന്റെ മുന്പില് പുറംതിരിഞ്ഞ് നില്ക്കുന്ന നിലയിലായിരുന്നു. ഫിഫയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് ഞാന്‍ ലൈന്‍സ്മാന്റെ തീരുമാനമാണ് നോക്കിയത്. അത് ഗോളായി അനുവദിച്ചായിരുന്നു ലൈന്‍സ്മാന്റെ തീരുമാനം, ബിന്‍ നാസെര്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


