ബാക്കി 10 കളിക്കാരും എന്ത് ചെയ്തു? ഗൗതം ഗംഭീര്‍ എന്താണ് ചെയ്തത്? ഇതൊരു ടീം മത്സരമാണ്

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:00 am IST

News Now

മുംബൈ: ധോനി കാരണമാണ് ഇന്ത്യ 2011ല്‍ ലോക കിരീടം നേടിയത് എന്ന് വാദിക്കുന്നവരെ തള്ളി ഹര്‍ഭജന്‍ സിങ്. ഓസ്‌ട്രേലിയ കിരീടം ചൂടിയപ്പോള്‍ ഓസ്‌ട്രേലിയ ലോകകപ്പ് നേടി എന്നാണ് എല്ലാവരും പറഞ്ഞത്. എന്നാല്‍ ഇന്ത്യ ലോകകപ്പ് ജയിച്ചപ്പോള്‍ അത് ധോനി ലോകകപ്പ് ജയിച്ചു എന്നായി മാറിയെന്ന് ഹര്‍ഭജന്‍ സിങ് പറയുന്നു. 

ബാക്കി 10 പേരും ലസ്സി കൂടിക്കാന്‍ പോയോ എന്നാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ ഹര്‍ഭജന്‍ സിങ് ചോദിച്ചത്. ബാക്കി 10 കളിക്കാരും എന്ത് ചെയ്തു? ഗൗതം ഗംഭീര്‍ എന്താണ് ചെയ്തത്? ഇതൊരു ടീം മത്സരമാണ്. ടീമിലെ 7-8 കളിക്കാര്‍ മികവ് കാണിച്ചാല്‍ മാത്രമാണ് ടീമിന് മുന്‍പോട്ട് പോവാന്‍ കഴിയുക എന്നും ഹര്‍ഭജന്‍ സിങ് അഭിപ്രായപ്പെട്ടു. 

ധോനിയുടെ ആ സിക്‌സ് അല്ല ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്നത്

ഗൗതം ഗംഭീറും നേരത്തെ സമാനമായ പ്രതികരണവുമായി എത്തിയിരുന്നു. ഇന്ത്യന്‍ ടീം ആണ് ലോകകപ്പ് നേടിയത് എന്നാണ് ധോനിയെ പ്രകീര്‍ത്തിക്കുന്നവരെ തള്ളി ഗൗതം ഗംഭീര്‍ പറഞ്ഞത്. ധോനിയുടെ ആ ഒരൊറ്റ സിക്‌സ് അല്ല ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്നത് എന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ