28 ഡ്രിബ്ലിങ്ങുകള്‍, ആറ് അസിസ്റ്റ്; വീണ്ടും പറന്ന് കളിച്ച് മെസി
എംബാപ്പെ രണ്ട് വട്ടം വല കുലുക്കിയപ്പോള്‍ രണ്ട് ഗോളിലേക്കും വഴി തുറന്നത് മെസി
പാരിസ്: ലീഗ് വണ്ണില്‍ നാന്റെസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പിഎസ്ജി വീഴ്ത്തി. ഇവിടെ പിഎസ്ജിക്കായി വല കുലുക്കിയില്ലെങ്കിലും കയ്യടി നേടുകയാണ് സൂപ്പര്‍ താരം മെസി. എംബാപ്പെ രണ്ട് വട്ടം വല കുലുക്കിയപ്പോള്‍ രണ്ട് ഗോളിലേക്കും വഴി തുറന്നത് മെസി.
നാന്റെസിനെതിരായ മിന്നും പ്രകടനത്തോടെ ഈ ലീഗ് വണ്‍ സീസണിലെ മെസിയുടെ അസിസ്റ്റുകളുടെ എണ്ണം ആറിലേക്ക് എത്തി. 6 മത്സരങ്ങളാണ് സീസണില്‍ പിഎസ്ജി കളിച്ചു കഴിഞ്ഞത്. മൂന്ന് വട്ടം മെസി വല കുലുക്കുകയും ചെയ്തു.
Messi vs Nantes
â Ziad is NOT in pain (@Ziad_EJ) September 3, 2022
What a performance
The greatest of all time pic.twitter.com/HLxejxjTLM
2022ല്‍ ഇതുവരെ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടിയ താരം മെസിയാണ്. 18 അസിസ്റ്റുകളാണ് ഇതുവരെ ഈ വര്‍ഷം മെസിയുടെ പേരിലുള്ളത്. സീസണില്‍ പിഎസ്ജിക്കായി ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടിയവരില്‍ മെസിയും നെയ്മറും ഒപ്പത്തിനൊപ്പമാണ്.
Lionel Messi vs Nantes (A)
â Nuno â¡ï¸ (@Mendesinh0) September 3, 2022
2 assists | 118 balls | 4 key passes pic.twitter.com/WxKsTGxsB2
നാന്റെസിനെതിരായ കളിയില്‍ 13 ഡ്രിബിളുകളാണ് മെസിയില്‍ നിന്ന് വന്നത്. അതില്‍ വിജയകരമായത് 9 എണ്ണവും. യൂറോപ്പിലെ ഈ സീസണില്‍ ടോപ് 5 ലീഗുകളില്‍ ഏറ്റവും കൂടുതല്‍ എതിരാളികളെ ഡ്രിബിള്‍ ചെയ്ത താരം മെസിയാണ്. ലീഗ് വണ്ണില്‍ ഇതുവരെ 28 ഡ്രിബ്ലിങ്ങുകള്‍ മെസി വിജയകരമായി നടത്തി കഴിഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

സൂര്യയുടെ 'സീനി'ലെ ആദ്യ ഗാനമെത്തി; നസ്രിയയുടെ ആക്ഷനുമായി 'ആതി ഇവ യാരാ'
നയിക്കാൻ 'ബാറ്റിങ് നെടുംതൂൺ'! പുതിയ ടെസ്റ്റ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ശ്രീലങ്ക

Related News

ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും
'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
