
News Now
കാണ്പൂര്: ലെജന്ഡ്സ് ലീഗില് സനത് ജയസൂര്യയുടെ തകര്പ്പന് ബൗളിങ്ങിന്റെ ബലത്തില് ഇംഗ്ലണ്ട് ലെജന്ഡ്സിനെ വീഴ്ത്തി ശ്രീലങ്ക. ഏഴ് വിക്കറ്റിനാണ് ശ്രീലങ്ക ലെജന്ഡ്സിന്റെ ജയം.
നാല് ഓവറില് രണ്ട് മെയ്ഡനോട് മൂന്ന് റണ്സ് മാത്രം വഴങ്ങി നാല് വിക്കറ്റ് ആണ് ജയസൂര്യ പിഴുതത്. ജയസൂര്യയുടെ ബൗളിങ് ബലത്തില് ഇംഗ്ലണ്ട് 78ന് ഓള്ഔട്ടായി. 14.3 ഓവറില് മൂന്ന് വിക്കറ്റ് നഷ്ടത്തില് ലങ്കന് ലെജന്ഡ്സ് വിജയ ലക്ഷ്യം മറികടന്നു.
രണ്ട് കളിയില് നിന്ന് രണ്ട് ജയത്തോടെ ദില്ഷന് നയിക്കുന്ന ടീം പോയിന്റ് ടേബിളില് ഒന്നാമതേക്ക് എത്തി. ആദ്യ മത്സരത്തില് ഓസ്ട്രേലിയന് ലെജന്ഡ്സിന് എതിരെ 208 റണ്സിന്റെ കൂറ്റന് സ്കോര് ആണ് ശ്രീലങ്കയുടെ ഓപ്പണിങ് സഖ്യം കണ്ടെത്തിയത്. എന്നാല് ഇത്തവണ തിലകരത്ന ദില്ഷന് 15 റണ്സിനും മുനവീര 24 റണ്സിനും മടങ്ങി.
Sri Lanka Legends continue their good run as they defeat the England Legends by 7 wickets!
â Road Safety World Series (@RSWorldSeries) September 13, 2022
The bowling attack led by Sanath Jayasuriya was too good for the England Legends as they were bundled out for a paltry 78.#ENGLvsSLL #RoadSafetyWorldSeries #RSWS #YehJungHaiLegendary pic.twitter.com/hmOaFLvfma
15 റണ്സ് എടുത്ത ഇയാന് ബെല് ആണ് ഇംഗ്ലണ്ട് ലെജന്ഡ്സിന്റെ ടോപ് സ്കോറര്. ജയസൂര്യ നാല് വിക്കറ്റ് പിഴുതപ്പോള് നുവാന് കുലശേഖരയും ചതുരംഗ ഡി സില്വയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇസുരു ഉദാനയും ജീവന് മെന്ഡിസും ഓരോ വിക്കറ്റ് വീതവും.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






