
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ലണ്ടന്‍: നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം എന്നിവയുടേതിന് സമാനമായി സ്ട്രീമിങ് പ്ലാറ്റ്ഫോമുമായി ഫിഫ. മത്സരങ്ങളുടെ തത്സമയ സംപ്രേഷണവും ഡോക്യുമെന്ററികളും ഉള്‍പ്പെടുന്ന പ്ലാറ്റ്ഫോം സര്‍വീസില്‍ തുടക്കത്തില്‍ സൗജന്യമായി സബ്സ്ക്രൈബ് ചെയ്യാം.
എന്നാല്‍ ലോകകപ്പ് മത്സരങ്ങളുടെ സംപ്രേഷണത്തിലേക്ക് വരുമ്പോള്‍ സബ്സ്ക്രിപ്ഷന് നിരക്ക് പ്രഖ്യാപിക്കും. നിലവിലെ സ്ട്രീമിങ് പ്ലാറ്റ്ഫോമുകള്‍ക്ക് ഭീഷണിയായി എത്തുന്ന ഫിഫ പ്ലസ് തങ്ങളുടെ സ്പോണ്‍സര്‍മാരുടെ പ്രമൊഷന് വേണ്ടിയും ഫിഫ ഉപയോഗിക്കും.
Watch or stream for free thousands of live matches per month, untold stories from your favourite footballers, and the biggest archive of World Cup matches of all time on #FIFAPlus https://t.co/I3xNnrRSGOpic.twitter.com/u0GgRcnq93
â FIFA World Cup (@FIFAWorldCup) April 12, 2022
ഓരോ മാസവും 1400 മത്സരങ്ങള്‍
പല ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടേയും സംപ്രേഷണം ടെലിവിഷനിലും ഒടിടി പ്ലാറ്റ്ഫോമുകളിലും ലഭ്യമല്ല. ഇത്തരം മത്സരങ്ങള്‍ ഫിഫ പ്ലസില്‍ സംപ്രേഷണം ചെയ്യുമോയെന്നും വ്യക്തമാക്കിയിട്ടില്ല. ജിയോഗ്രഫിക്കല്‍ ബ്ലോക്കിങ് ഉപയോഗിച്ച് ഏതൊക്കെ മത്സരങ്ങള്‍ ഏതെല്ലാം രാജ്യങ്ങളില്‍ സംപ്രേഷണം ചെയ്യണം എന്ന് തീരുമാനിക്കും.
1400 മത്സരങ്ങള്‍ ഓരോ മാസവും ഫിഫ പ്ലസില്‍ എത്തും. യുട്യൂബിലൂടെ ബ്രോഡ്കാസ്റ്റ് ചെയ്തിരുന്ന വീഡിയോകള്‍ ഇതില്‍ നിന്ന് ഫിഫ പ്ലസിലേക്ക് മാറ്റും. അടുത്തിടെ ഖത്തറില്‍ ചേര്‍ന്ന ഫിഫ കോണ്‍ഗ്രസും നേരത്തത്തേത് പോലെ യുട്യൂബില്‍ സ്ട്രീം ചെയ്തിരുന്നില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


