
29 ടെസ്റ്റില്‍ നിന്ന് 8ാം തവണ 5 വിക്കറ്റ് നേട്ടം; കപില്‍ ദേവിന് ഒപ്പമെത്തി ബുമ്ര
ശ്രീലങ്കയ്ക്ക് എതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ 5 വിക്കറ്റ് വീഴ്ത്തി കപില്‍ ദേവിന്റെ റെക്കോര്ഡിനൊപ്പമെന്ന് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ബുമ്ര

ബെംഗളൂരു: ശ്രീലങ്കയ്ക്ക് എതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ 5 വിക്കറ്റ് വീഴ്ത്തി കപില്‍ ദേവിന്റെ റെക്കോര്ഡിനൊപ്പമെന്ന് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ബുമ്ര. ഇന്ത്യന്‍ മണ്ണിലെ ബുമ്രയുടെ ആദ്യ 5 വിക്കറ്റ് ടെസ്റ്റ് നേട്ടമാണ് ഇത്.
കരിയറില്‍ 29ാം ടെസ്റ്റിലാണ് 8ാം തവണ അഞ്ച് വിക്കറ്റ് എന്ന നേട്ടത്തിലേക്ക് ഇന്ത്യയുടെ ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ദേവ് എത്തിയത്. 29ാം ടെസ്റ്റിലാണ് ബുമ്രയും എട്ടാം വട്ടം അഞ്ച് വിക്കറ്റ് നേട്ടം തൊടുന്നത്. വെസ്റ്റ് ഇന്‍ഡീസിലും ഇംഗ്ലണ്ടിലും രണ്ട് വട്ടവും സൗത്ത് ആഫ്രിക്കയിലും ഓസ്ട്രേലിയയിലും ഓരോ വട്ടം വീതമാണ് ബുമ്ര 5 വിക്കറ്റ് നേട്ടത്തിലേക്ക് എത്തിയിരുന്നത്.
international wickets
â Mumbai Indians (@mipaltan) March 13, 2022
fifer in 29 Tests
fifer in India
Tum kya mast bowling karta hai, Boom bhai! #OneFamily #INDvSL @Jaspritbumrah93 @BCCI pic.twitter.com/3x06VQRSMT
ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യന്‍ പേസറുടെ മികച്ച ഫിഗറും ബെംഗളൂരുവില്‍ ബുമ്ര കണ്ടെത്തി. 24 റണ്‍സ് മാത്രം വഴങ്ങിയാണ് ഒന്നാം ഇന്നിങ്സില്‍ ബുമ്ര 5 വിക്കറ്റ് വീഴ്ത്തിയത്. പിങ്ക് ബോള്‍ ടെസ്റ്റില്‍ 86-6 എന്ന നിലയിലാണ് ശ്രീലങ്ക രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയത്. എന്നാല്‍ 26 റണ്‍സ് മാത്രമാണ് അവര്‍ക്ക് സ്കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്.
ശ്രീലങ്കയുടെ ഇന്ത്യക്കെതിരായ ടെസ്റ്റിലെ ഏറ്റവും ചെറിയ രണ്ടാമത്തെ ടോട്ടലുമാണ് ബെംഗളൂരുവില്‍ പിറന്നത്. 1990ല്‍ ചണ്ഡീഗഡില്‍ 82 റണ്‍സിന് ശ്രീലങ്കയെ ഇന്ത്യ പുറത്താക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത


