
6 ഇന്നിങ്സ്, 900 റണ്‍സ്; 'ഒരു ടെസ്റ്റിലെങ്കിലും കളിപ്പിക്കണം', സര്‍ഫറാസ് ഖാന് വേണ്ടി ആരാധകര്‍
രഞ്ജി ട്രോഫി സീസണിലെ തന്റെ നാലാമത്തെ സെഞ്ചുറിയിലേക്ക് എത്തിയതിന് പിന്നാലെയാണ് സര്‍ഫ്രാസിന് വേണ്ടി ആരാധകരുടെ മുറവിളി
ബംഗളൂരു: രഞ്ജി ട്രോഫി ഫൈനലിലും സെഞ്ചുറി കണ്ടെത്തിയതിന് പിന്നാലെ സര്‍ഫറാസ് ഖാനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണം എന്ന് ആരാധകര്‍. രഞ്ജി ട്രോഫി സീസണിലെ തന്റെ നാലാമത്തെ സെഞ്ചുറിയിലേക്ക് എത്തിയതിന് പിന്നാലെയാണ് സര്‍ഫ്രാസിന് വേണ്ടി ആരാധകരുടെ മുറവിളി.
ഈ സീസണില്‍ ഇതുവരെ 900 റണ്‍സ് ആണ് സര്‍ഫറാസ് സ്കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 153.66. 275 ആണ് സീസണിലെ സര്‍ഫ്രാസിന്റെ ഉയര്‍ന്ന സ്കോര്‍. 2019-20 സീസണില്‍ സര്‍ഫറാസ് 928 റണ്‍സ് കണ്ടെത്തിയിരുന്നു.
ഫൈനലില്‍ മധ്യപ്രദേശിന് എതിരെ 243 പന്തില്‍ നിന്ന് 13 ഫോറും രണ്ട് സിക്സും സഹിതമാണ് സര്‍ഫ്രാസ് 134 റണ്‍സ് നേടിയത്. തുടരെ രണ്ട് രഞ്ജി സീസണിലും റണ്‍ വേട്ട നടത്തുന്ന സര്‍ഫറാസിനെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണം എന്നാണ് ആരാധകര്‍ പറയുന്നത്.
തന്റെ 24 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 81ന് മുകളിലാണ് സര്‍ഫറാസിന്റെ ബാറ്റിങ് ശരാശരി. 8 സെഞ്ചുറിയും ഇതിനോടകം സര്‍ഫറാസ് നേടി. ഒരു ട്രിപ്പിള്‍ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു.
The celebration from Sarfaraz Khan is an absolute pleasure to watch. pic.twitter.com/QamNJ5Ua7g
â Johns. (@CricCrazyJohns) June 23, 2022
രഞ്ജി ട്രോഫി ഫൈനലിലേക്ക് വരുമ്പോള്‍ 374 റണ്‍സിനാണ് മുംബൈയുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചത്. പൃഥ്വി ഷായും യശസ്വിയും പുറത്തായതിന് പിന്നാലെ വന്ന സര്‍ഫറാസിന്റെ സെഞ്ചുറിയാണ് സ്കോര്‍ 300 കടത്താന്‍ മുംബൈയെ തുണച്ചത്. ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശ് വിക്കറ്റ് നഷ്ടമില്ലാതെ 18 റണ്‍സ് എന്ന നിലയിലാണ്.
After 24 first class games, Sarfaraz Khan is averaging 81 and counting. Has hit 8 hundreds, latest in the Ranji final. Itâs highest FC average since Sir Don Bradman for someone with over 2000 runs. If thatâs not good enough to get an India call up, tell me what is! #RanjiFinal
â Rajdeep Sardesai (@sardesairajdeep) June 23, 2022
Should Sarfaraz Khan get an India call-up? He's in the form of his life & scored consistently for 2 seasons. Whatever he can do he has done. The ball is now in the selection committee's court.
â Sarang Bhalerao (@bhaleraosarang) June 23, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



