പവര്‍പ്ലേയില്‍ 804 ഡെലിവറി, ഇക്കണോമി 5.5, 34 വിക്കറ്റ്; റെക്കോര്‍ഡിട്ട് ഭുവനേശ്വര്‍ കുമാര്‍ 

62 ഇന്നിങ്‌സിലായി 134 പവര്‍പ്ലേ ഓവറുകളാണ് ഭുവി എറിഞ്ഞത് ഇതുവരെ. ഇക്കണോമി 5.53

ഭുവനേശ്വര്‍ കുമാര്‍/ഫോട്ടോ: എഎഫ്പി
Edited by :migrator
Last Updated :20 ജനുവരി 2024, 9:03 am IST

ഡബ്ലിന്‍: ട്വന്റി20യിലെ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ബൗളറായി ഭുവനേശ്വര്‍ കുമാര്‍. അയര്‍ലന്‍ഡിനെതിരായ കളിയില്‍ വിക്കറ്റ് വീഴ്ത്തിയതോടെയാണ് ഭുവിയുടെ നേട്ടം. 

ട്വന്റി20യിലെ പവര്‍പ്ലേയില്‍ 34 വിക്കറ്റാണ് ഭുവി ഇതുവരെ വീഴ്ത്തിയത്. 33 വീതം വിക്കറ്റ് വീഴ്ത്തിയ വിന്‍ഡിസ് സ്പിന്നര്‍ സാമുവല്‍ ബദ്രി, ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തി എന്നിവരെയാണ് ഭുവി മറികടന്നത്. പവര്‍പ്ലേയില്‍ 27 വിക്കറ്റ് പിഴുത ഷക്കീബ് അല്‍ ഹസനാണ് ഇവര്‍ക്ക് പിന്നിലുള്ളത്. 

62 ഇന്നിങ്‌സിലായി 134 പവര്‍പ്ലേ ഓവറുകളാണ് ഭുവി എറിഞ്ഞത് ഇതുവരെ. ഇക്കണോമി 5.53. 804 ഡെലിവറി എറിഞ്ഞപ്പോള്‍ 742 റണ്‍സ് ആണ് പവര്‍പ്ലേയില്‍ ഭുവി വഴങ്ങിയത്. 58 ഇന്നിങ്‌സില്‍ നിന്നാണ് ബദ്രി 33 വിക്കറ്റ് വീഴ്ത്തിയത്. എറിഞ്ഞത് 121 ഓവറും. 

അയര്‍ലന്‍ഡിന് എതിരായ മൂന്ന് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങിയാണ് ഭുവി ഒരു വിക്കറ്റ് വീഴ്ത്തിയത്. അയര്‍ലന്‍ഡ് ഇന്നിങ്‌സിന്റെ ആദ്യ ഓവറിലെ അഞ്ചാമത്തെ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്താന്‍ ഭുവിക്ക് കഴിഞ്ഞു. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലും മികച്ച ഇക്കണോമി നിലനിര്‍ത്താന്‍ ഭുവിക്ക് കഴിഞ്ഞിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

News Now