'ഓരോ ഇന്ത്യാക്കാരന്റെയും മനസ്സില്‍ പതിഞ്ഞ ചരിത്രനിമിഷം' ; ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും മുഖ്യമന്ത്രിയും
മികച്ച പോരാട്ട വീര്യമാണ് ഇന്ത്യന്‍ ടീം കാണിച്ചത്. വിജയം അഭിമാനകരമെന്ന് മുഖ്യമന്ത്രി
ന്യൂഡല്‍ഹി : ഒളിംപിക്സ് ഹോക്കിയില്‍ ലൂസേഴ്സ് ഫൈനലില്‍ ജര്‍മ്മനിയെ തകര്‍ത്ത് വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ ടീമിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദിച്ചു. ചരിത്രം, എല്ലാ ഇന്ത്യക്കാരുടെ മനസിലും ഈ ദിവസം കൊത്തിവയ്ക്കപ്പെട്ടതുപോലെ ഓര്‍മ്മയിലുണ്ടാകും. പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.
ചരിത്ര വിജയം ഹോക്കിയിലെ പുതുയുഗപ്പിറവിക്ക് തുടക്കമാകുമെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ടീമിനെ കേന്ദ്ര സ്പോര്‍ട്സ് മന്ത്രി അനുരാഗ് താക്കൂറും അനുമോദിച്ചു. ഹോക്കി ടീമില്‍ അഭിമാനമെന്ന് മന്ത്രി പറഞ്ഞു.
ചരിത്ര വിജയത്തില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ മുഖ്യമന്ത്രി പിണറായി വിജയനും കേരള കായിക മന്ത്രി വി അബ്ദുറഹ്മാനും അഭിനന്ദിച്ചു. മികച്ച പോരാട്ട വീര്യമാണ് ഇന്ത്യന്‍ ടീം കാണിച്ചത്. വിജയം അഭിമാനകരമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച ഗോള്‍കീപ്പര്‍ പി ആര് ശ്രീജേഷിന് കേരള ഹോക്കി ഫെഡറേഷന് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
Congratulations to Indian men's hockey team for their historic victory. @16Sreejesh has displayed inimitable leadership and the entire team has fought with remarkable fighting spirit. By winning the bronze medal, you have made every Indian proud. #Tokyo2020 pic.twitter.com/pKtCvp3lZk
â Pinarayi Vijayan (@vijayanpinarayi) August 5, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


