
News Now
കൊച്ചിയില് 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള് സ്വദേശി അറസ്റ്റില്

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്; ഇന്ത്യയെ വീഴ്ത്തി പരമ്പരയില് ഒപ്പമെത്തി വിന്ഡീസ്

തൃശൂരില് ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്

തുലാവര്ഷം ഇന്നെത്തും; കേരളത്തില് തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

ലണ്ടന്: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര നേട്ടം ശ്രദ്ധേയമായിരുന്നു. നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1നാണ് സ്വന്തമാക്കിയത്. ജയത്തോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പിന്റെ ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു.
ഇന്ത്യന് സ്പിന്നര്മാര്ക്ക് മുന്നില് ആയുധം വച്ച് കീഴടങ്ങുകയായിരുന്നു ഇംഗ്ലണ്ട്. ഇന്ത്യയിലെ സ്പിന് പിച്ചുകളെക്കുറിച്ച് മുന് ഇംഗ്ലണ്ട് താരങ്ങളടക്കമുള്ളവര് വിമര്ശനമുന്നയിച്ചപ്പോള് ഇംഗ്ലീഷ് താരങ്ങള്ക്ക് സ്പിന്നിനെ കൡക്കാന് അറിഞ്ഞു കൂടാത്തതിന് പിച്ചിനെ കുറ്റം പറഞ്ഞ് കരഞ്ഞോളു എന്ന മറുപടിയുമായി ആരാധകര് രംഗത്തെത്തിയത് പരമ്പരയുടെ ആവേശം ഇരട്ടിയാക്കുകയും ചെയ്തു.
ഇപ്പോഴിതാ ഇന്ത്യയുടെ പരമ്പര നേട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് നായകന് ജോ റൂട്ട്. തന്റെ ട്വിറ്റര് പേജിലിട്ട കുറിപ്പിലാണ് റൂട്ടിന്റെ അഭിനന്ദനം. പര്യടനത്തില് നിന്ന് ധാരാളം പാഠങ്ങള് പഠിച്ചതായും ഇന്ത്യയുടെ അതിഥ്യ മര്യാദയ്ക്ക് നന്ദി പറയുന്നതായും റൂട്ട് കുറിച്ചു.
'ഈ പര്യടനത്തില് നിന്ന് ധാരാളം കാര്യങ്ങള് പഠിക്കാന് സാധിച്ചു. വ്യക്തിയെന്ന നിലയിലും ഒരു ടീമെന്ന നിലയിലും ഞങ്ങള് മെച്ചപ്പെടാന് ശ്രമിച്ചുകൊണ്ടിരിക്കും. പരമ്പര വിജയിച്ച ഇന്ത്യയുടെ മികവിനെ അഭിനന്ദിക്കുന്നു. ആതിഥ്യമര്യാദയ്ക്കും നന്ദി'- ട്വിറ്റര് കുറിപ്പില് ഇംഗ്ലീഷ് നായകന് വ്യക്തമാക്കി.
A lot to take and learn from this tour - weâll keep pushing to improve as individuals and as a team.
â Joe Root (@root66) March 7, 2021
Congratulations to a top class India team on the series win and thank you for the hospitality pic.twitter.com/bkbFsKhuOK
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്; ഇന്ത്യയെ വീഴ്ത്തി പരമ്പരയില് ഒപ്പമെത്തി വിന്ഡീസ്

തൃശൂരില് ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്

