
ഇന്ത്യയുടെ തോല്‍വിയില്‍ ഹര്‍ഭജനെ പരിഹസിച്ച് ആമിര്‍, വായടപ്പിച്ച് ഇന്ത്യന്‍ സ്പിന്നര്‍
ഇവിടെ ഇന്ത്യ താരം ഹര്ഭജന് സിങ്ങും പാകിസ്ഥാന് താരം മുഹമ്മദ് ആമിറും തമ്മിലുള്ള ട്വിറ്ററിലെ വാക്പോര് ഇതുവരെ അവസാനിച്ചിട്ടില്ല
ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന് മത്സരം കഴിഞ്ഞെങ്കിലും അതിനെ ചുറ്റി തിരിഞ്ഞുള്ള അലയൊലികള്‍ ഇപ്പോഴും തുടരുകയാണ്. ഇവിടെ ഇന്ത്യ താരം ഹര്ഭജന് സിങ്ങും പാകിസ്ഥാന് താരം മുഹമ്മദ് ആമിറും തമ്മിലുള്ള ട്വിറ്ററിലെ വാക്പോര് ഇതുവരെ അവസാനിച്ചിട്ടില്ല.
ഹര്ഭജന് സിങ്ങിനെ അഫ്രീദി തുടരെ സിക്സ് പറത്തുന്ന വീഡിയോ പങ്കുവെച്ച് ആമിര്‍ ആണ് തുടങ്ങി വെച്ചത്. 2010 ലോര്‍ഡ്സ് ടെസ്റ്റില്‍ ആമിര്‍ എറിഞ്ഞ നോബോള്‍ ചൂണ്ടിയാണ് ഹര്ഭജന് തിരിച്ചടിച്ചത്. ക്രിക്കറ്റിനെ അപമാനിച്ച നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു എന്നും ഹര്ഭജന് ട്വിറ്ററില്‍ കുറിച്ചു.
Lords mai no ball kaise ho gya tha ?? Kitna liya kisne diya ? Test cricket hai no ball kaise ho sakta hai ? Shame on u and ur other supporters for disgracing this beautiful game https://t.co/nbv6SWMvQl
â Harbhajan Turbanator (@harbhajan_singh) October 26, 2021
പിന്നാലെ കടുത്ത ഭാഷയില്‍ ഇരുവരും ട്വീറ്റുകളുമായെത്തി. മുഹമ്മദ് ആമിറിനെ താന്‍ സിക്സ് പറത്തുന്ന വീഡിയോയാണ് ഹര്ഭജന് അവസാനം പങ്കുവെച്ചത്. ഇതിന് മറുപടിയുമായി ആമിര്‍ എത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
For people like you @iamamirofficial only Paisa paisa paisa paisa .. na izzat na kuch aur sirf paisa..bataoge nahi apne desh walo ko aur supporters ko k kitna mila tha .. get lost I feel yuk talking to people like you for insulting this game and making people fool with ur acts https://t.co/5aPmXtYKqm pic.twitter.com/PhveqewN6h
â Harbhajan Turbanator (@harbhajan_singh) October 26, 2021
ട്വന്റി20 ലോകകപ്പില്‍ 10 വിക്കറ്റിനാണ് ഇന്ത്യക്ക് മേല്‍ പാകിസ്ഥാന് ജയം നേടിയത്. ഇതോടെ ലോകകപ്പിലെ വിജയ കണക്ക് 12-1 എന്നാക്കി പാകിസ്ഥാന് തിരുത്തി. ഇന്ത്യയെ തോല്‍പ്പിച്ചതിന് പിന്നാലെ ന്യൂസിലാന്‍ഡിന് എതിരേയും പാകിസ്ഥാന് ജയം പിടിച്ച് സെമി പ്രതീക്ഷകള്‍ സജീവമാക്കി.
Fixer ko sixer.. out of the park @iamamirofficial chal daffa ho ja pic.twitter.com/UiUp8cAc0g
â Harbhajan Turbanator (@harbhajan_singh) October 26, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഒരു കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 74 lottery result


