
News Now
അബുദാബി: മുന് ദക്ഷിണാഫ്രിക്കന് നായകനും ഐപിഎല്ലില് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നിര്ണായക താരവുമായി എബി ഡിവില്ല്യേഴ്സ് പുതിയ സംഗീത ആല്ബം പുറത്തിറക്കി. ദക്ഷിണാഫ്രിക്കന് റോക്ക് ഗായികയും പട്ടെഴുത്തുകാരിയുമായ കരെന് സോയിദും ദക്ഷിണാഫിക്കന് കോറിയോഗ്രാഫി സംഘമായ എന്ഡ്ലോവു യൂത്ത് കൊയറും എന്നിവര്ക്കൊപ്പമാണ് ഡിവില്ല്യേഴ്സ് പുതിയ ആല്ബം പുറത്തിറക്കിയത്.
ഡിവില്ല്യേഴ്സിനൊപ്പം വരികള് ആലപിച്ച് ഇന്ത്യന് നായകനും ആര്സിബിയില് സഹ താരവുമായ വിരാട് കോഹ്ലി, യുസ്വേന്ദ്ര ചഹല്, ഡെയ്ല് സ്റ്റെയ്ന്, ക്രിസ് മോറിസ് എന്നിവരും വീഡിയോ ആല്ബത്തില് പ്രത്യക്ഷപ്പെടുന്നുണ്ട്. ഒപ്പം ദക്ഷിണാഫ്രിക്കന് താരങ്ങളും ഐപിഎല്ലില് ഡല്ഹി ക്യാപിറ്റല്സിനായി മിന്നും ഫോമില് കളിക്കുന്നവരുമായ കഗിസോ റബാഡ, ആന്റിച് നോര്ക്യെ എന്നിവരും ആല്ബത്തില് പാടി അഭിനയിക്കുന്നു.
Wrote this song with @karenzoid & the @ChoirAfrica . Weâre all so different, but united we form the perfect picture!
â AB de Villiers (@ABdeVilliers17) October 30, 2020
Thanks @imVkohli @DaleSteyn62 @Tipo_Morris @KagisoRabada25 @yuzi_chahal & @AnrichNortje02 for leaving your comfort zones with me. https://t.co/WJj0DxNyMW
'നമ്മളെല്ലാം വ്യത്യസ്തരാണ്. എന്നാല് ഒത്തൊരുമിച്ച് ഒരു സമ്പൂര്ണ ചിത്രം സൃഷ്ടിക്കുന്നു'- എന്ന കുറിപ്പോടെയാണ് ട്വിറ്ററിലൂടെ താരം ഇതിന്റെ വീഡിയോ പങ്കിട്ടത്. 'ദി ഫ്ളെയിം' എന്നാണ് ആല്ബത്തിന്റെ പേര്. നേരത്തെ 2010ല് ഗായകന് ആംബിയു ഡു പ്രീസുമൊത്ത് ഡിവില്ല്യേഴ്സ് മറ്റൊരു സംഗീത ആല്ബം പുറത്തിറിക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






