
പാകിസ്ഥാന്റെ ആഗ്രഹം സാധിക്കട്ടെ, അഭിഷേക് ശർമ നാളെ കളിക്കും; സഞ്ജു പുറത്തേക്ക് ?
വയറുവേദന കാരണം കഴിഞ്ഞ മത്സരത്തിൽ നിന്ന് ഒഴിവാക്കിയ സ്റ്റാർ ബാറ്റർ അഭിഷേക് ശർമ നാളത്തെ മത്സരത്തിൽ കളിക്കുമെന്ന് സൂര്യകുമാർ പറഞ്ഞു. ഇതോടെ ഓപ്പണർ റോളിൽ കളിച്ചിരുന്ന മലയാളി താരം സഞ്ജുവിന്റെ സ്ഥാനം നഷ്ടമാകും.
കൊളംബോ: ഇന്ത്യ - പാകിസ്ഥാൻ ടി20 പോരാട്ടത്തിൽ സഞ്ജു സാംസൺ ആദ്യ 11 പേരിൽ ഉണ്ടാകില്ലെന്ന സൂചനയുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. വയറുവേദന കാരണം കഴിഞ്ഞ മത്സരത്തിൽ നിന്ന് ഒഴിവാക്കിയ സ്റ്റാർ ബാറ്റർ അഭിഷേക് ശർമ നാളത്തെ മത്സരത്തിൽ കളിക്കുമെന്ന് സൂര്യകുമാർ പറഞ്ഞു. ഇതോടെ ഓപ്പണർ റോളിൽ കളിച്ചിരുന്ന മലയാളി താരം സഞ്ജുവിന്റെ സ്ഥാനം നഷ്ടമാകും.
അഭിഷേക് ശർമ നാളത്തെ മത്സരത്തിൽ കളിക്കുമോ എന്ന ചോദ്യത്തിന് പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാന് അങ്ങനെ ഒരു ആഗ്രഹമുണ്ടെങ്കിൽ അദ്ദേഹത്തെ നാളെ കളിപ്പിക്കും എന്നായിരുന്നു സൂര്യകുമാർ യാദവിന്റെ തമാശ രൂപേണയുള്ള മറുപടി. തൊട്ട് മുൻപ് വാർത്താ സമ്മേളനം നടത്തിയ പാക് ക്യാപ്റ്റൻ അഭിഷേകിനെ കളിക്കളത്തിൽ നേരിടണം എന്ന ആഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടി ആണ് സൂര്യകുമാർ അഭിഷേക് നാളെ കളിക്കുമെന്ന് വ്യക്തമാക്കിയത്.
അഭിഷേക് ശർമയുടെ അഭാവത്തിൽ നമീബിയക്കെതിരെ ടി20 ലോകകപ്പില്‍ ആദ്യമായി കളിക്കാനിറങ്ങിയ സഞ്ജു സാംസണ്‍ 8 പന്തില്‍ 22 റണ്‍സുമായി പുറത്തായിരുന്നു. ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ സ്റ്റീന്‍കംപിനു പിടി നല്‍കിയാണ് മലയാളി താരം വിക്കറ്റായത്. 3 സിക്‌സും ഒരു ഫോറും സഹിതം മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജു പക്ഷെ അനാവശ്യ ഷോട്ടിന് ശ്രമിച്ചു പുറത്താക്കുക ആയിരുന്നു.
ഇതോടെയാണ് അഭിഷേക് ശർമയെ വീണ്ടും ടീമിലേക്ക് പരിഗണിക്കാൻ ടീം തീരുമാനിച്ചത്. അതെ സമയം റിങ്കു സിങിനെ പുറത്തിരുത്താൻ ടീം ആലോചിക്കുന്നുണ്ടെങ്കിൽ സഞ്ജു ഓപ്പണറായി കളത്തിലിറങ്ങാനും സാധ്യതയുണ്ട്.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Suryakumar Yadav Confirms Abhishek Sharma to Play, Sanju Samson Likely Out of India XI Against Pakistan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




