ബിബിസിയുടെ ടിവി ഷോ ചിത്രീകരണത്തിന് ഇടയിലാണ് കാര്‍ അപകടം ഉണ്ടായത്

ഫോട്ടോ: എഎഫ്പി
Last Updated :20 January 2024, 9:10 am IST

News Now

ലണ്ടന്‍: കാര്‍ അപകടത്തില്‍ ഇംഗ്ലണ്ട് മുന്‍ നായകന്‍ ആന്‍ഡ്രു ഫ്‌ളിന്റോഫിന് ഗുരുതര പരിക്ക്. ബിബിസിയുടെ ടിവി ഷോ ചിത്രീകരണത്തിന് ഇടയിലാണ് കാര്‍ അപകടം ഉണ്ടായത്. പരിക്ക് ഗുരുതരമായതോടെ താരത്തെ എയര്‍ ആംബുലന്‍സിലൂടെയാണ് ആശുപത്രിയിലെത്തിച്ചത്. 

സറേയിലെ ഡണ്‍സ്‌ഫോള്‍ഡ് പാര്‍ക്കിലെ മഞ്ഞ് നിറഞ്ഞിടത്ത് ബിബിസിയുടെ ടോപ് ഗിയര്‍ എന്ന പരിപാടി ചിത്രീകരിക്കുമ്പോഴാണ് അപകടം. ക്രൂവിന്റെ ഭാഗമായ മെഡിക്കല്‍ സംഘം ഉടനെ ഫഌന്റോഫിനെ പരിശോധിക്കുകയും കൂടുതല്‍ ചികിത്സകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി ബിസിസിഐയുടെ പ്രസ്താവനയില്‍ പറയുന്നു. 

ഫഌന്റോഫിന്റെ ജീവന് ഭീഷണിയില്ലെന്നാണ് ദി സണ്‍ റിപ്പോര്‍ട്ട്് ചെയ്യുന്നത്. സാധാരണ നിലയിലാണ് ഫഌന്റോഫ് വണ്ടി ഓടിച്ചിരുന്നത് എന്നും അമിത വേഗതയിലായിരുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എയര്‍ ആംബുലന്‍സിലൂടെ ഫഌന്റോഫിനെ ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷം ടിവി ഷോയുടെ ചിത്രീകരണം ബിബിസി മാറ്റി. 

മൂന്ന് വര്‍ഷം മുന്‍പ് ടോപ് ഗിയറിന്റെ ചിത്രീകരണത്തിന് ഇടയില്‍ ഫഌന്റോഫിന് പരിക്കേറ്റിരുന്നു. മണിക്കൂറില്‍ 125 കിമീ വേഗതയിലാണ് അന്ന് കാര്‍ പോയത്. 79 ടെസ്റ്റുകളും 141 വൈറ്റ് ബോള്‍ ക്രിക്കറ്റും കളിച്ച ഫഌന്റോഫ് 2009ലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates