
ക്വാര്‍ട്ടര്‍ വരെ 'യാത്ര', ഇനി 'സ്വപ്നം'- ലോകകപ്പ് സെമിയിലും ഫൈനലിലും പുതിയ പന്ത്
അല്‍ റിഹ്ലയില് ഉപയോഗിച്ച എല്ലാ സാങ്കേതിക വിദ്യകളും ഉള്‍ക്കൊള്ളിച്ചാണ് പുതിയ പന്ത് അഡിഡാസ് അവതരിപ്പിച്ചിരിക്കുന്നത്
ദോഹ: ഖത്തര്‍ ലോകകപ്പിലെ സെമി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാകാനിരിക്കെ ഗ്രൂപ്പ്, പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ഉപയോഗിച്ച് പന്തില്‍ മാറ്റം വരുത്തി അഡിഡാസ്. ടൂര്‍ണമെന്റ് തുടങ്ങിയത് മുതല്‍ ക്വാര്‍ട്ടര്‍ വരെ ഉപയോഗിച്ചത് അല്‍ റിഹ്ല എന്ന പന്തായിരുന്നു. ഇത് കൂടുതല്‍ പരിഷ്കരിച്ചാണ് സെമി, ഫൈനല്‍ പോരാട്ടങ്ങള്‍ക്കായി പുതിയ പന്ത് അഡിഡാസ് അവതരിപ്പിച്ചിരിക്കുന്നത്.
അല്‍ ഹില്‍മ് എന്നാണ് പുതിയ പന്തിന്റെ പേര്. അല്‍ റിഹ്ല എന്നാല്‍ 'യാത്ര' എന്നായിരുന്നു അര്‍ഥം. അല്‍ ഹില്‍മ് എന്നാല്‍ 'സ്വപ്നം' എന്നാണ് അര്‍ഥം.
അല്‍ റിഹ്ലയില് ഉപയോഗിച്ച എല്ലാ സാങ്കേതിക വിദ്യകളും ഉള്‍ക്കൊള്ളിച്ചാണ് പുതിയ പന്ത് അഡിഡാസ് അവതരിപ്പിച്ചിരിക്കുന്നത്. പന്തിലുപയോഗിച്ചിരുന്ന നൂതന സാങ്കേതിക വിദ്യകള്‍ മാച്ച് ഓഫീഷ്യല്‍സിന് മത്സര സമയത്ത് പെട്ടെന്ന് തന്നെ തീരുമാനങ്ങളെടുക്കാന്‍ സഹായകമായിരുന്നു. സമാന ടെക്നോളജി അല്‍ ഹില്‍മിലും ഉണ്ടാകും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അപ്രതീക്ഷിത തിരിച്ചടി മറികടക്കാന്‍ ടീം ഇന്ത്യ; വിന്‍ഡീസിനെതിരായ മൂന്നാം ടി20 ഇന്ന്

'ഒരു ബട്ടൺ അമർത്തുമ്പോൾ കംപ്ലീറ്റ് വരുകയാണ്; മലയാളത്തിൽ ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുന്നത് ആ സിനിമയിൽ'

കേരളത്തിൽ ബിജെപി ഒരിക്കലും അധികാരത്തിൽ എത്തില്ല; പാർട്ടിയെ നിയന്ത്രിക്കുന്നത് ആർഎസ്എസ്: വി ഡി സതീശൻ
മകളുടെ ഭാവി സുരക്ഷിതമാക്കാം; ഇതാ മൂന്ന് സമ്പാദ്യപദ്ധതികള്‍, വേറിട്ട സ്ട്രാറ്റജി

Related News


'ഒരു ബട്ടൺ അമർത്തുമ്പോൾ കംപ്ലീറ്റ് വരുകയാണ്; മലയാളത്തിൽ ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുന്നത് ആ സിനിമയിൽ'
കേരളത്തിൽ ബിജെപി ഒരിക്കലും അധികാരത്തിൽ എത്തില്ല; പാർട്ടിയെ നിയന്ത്രിക്കുന്നത് ആർഎസ്എസ്: വി ഡി സതീശൻ
