'അക്ഷര്‍ പട്ടേലിന് 2 ഓവര്‍, ലളിത് യാദവ് 4 ഓവറും'; ഋഷഭ് പന്തിന്റെ തന്ത്രം പിഴച്ചു; വിമര്‍ശനവുമായി മുന്‍ താരം

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് എതിരായ കളിയില്‍ ബൗളര്‍മാരെ ഋഷഭ് പന്ത് കൈകാര്യം ചെയ്ത വിധത്തെ വിമര്‍ശിച്ച് മുന്‍ താരം വസീം ജാഫര്‍

ഋഷഭ് പന്ത്/ഫോട്ടോ: പിടിഐ
Edited by :migrator
Last Updated :20 ജനുവരി 2024, 9:00 am IST

മുംബൈ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് എതിരായ കളിയില്‍ ബൗളര്‍മാരെ ഋഷഭ് പന്ത് കൈകാര്യം ചെയ്ത വിധത്തെ വിമര്‍ശിച്ച് മുന്‍ താരം വസീം ജാഫര്‍. പാര്‍ട് ടൈം ബൗളറായ ലളിത് യാദവിന് നാല് ഓവറും സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ അക്ഷര്‍ പട്ടേലിന് രണ്ട് ഓവറും നല്‍കിയത് ചൂണ്ടിയാണ് വസീം ജാഫറുടെ വിമര്‍ശനം. 

പാര്‍ട് ടൈം ബൗളറായ ലളിത് യാദവിന് പന്ത് നാല് ഓവര്‍ നല്‍കി. എന്നാല്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ തന്റെ ഓപ്ഷനായ അക്ഷര്‍ പട്ടേലിന് രണ്ട് ഓവര്‍ മാത്രമാണ് നല്‍കിയത്. ഇടംകയ്യന്‍ സ്പിന്നറായ അക്ഷറിനെ ഉപയോഗിച്ചിരുന്നെങ്കില്‍ ഡികോക്കിനെ വീഴ്ത്തി കളി ഒരുപക്ഷേ ഡല്‍ഹിക്ക് അനുകൂലമാക്കിയാനെ, വസീം ജാഫര്‍ പറയുന്നു. 

രണ്ട് ഓവര്‍ അക്ഷര്‍ പട്ടേല്‍ നന്നായി എറിഞ്ഞു

ആ രണ്ട് ഓവര്‍ അക്ഷര്‍ പട്ടേല്‍ നന്നായി എറിഞ്ഞു. പിന്നെ എന്തുകൊണ്ടില്ല. അതെന്നെ അത്ഭുതപ്പെടുത്തി. നോബോളിന്റെ പേരില്‍ നോര്‍ജെയ്ക്ക് ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നപ്പോഴാണ് കുല്‍ദീപിനെ കൊണ്ടുവന്നത്. ഏതാനും മാസങ്ങള്‍ക്ക് ശേഷം കളിക്കുന്ന നോര്‍ജെയ്ക്ക് ഫോം കണ്ടെത്താനായിട്ടില്ലെങ്കില്‍ എന്തിന് അദ്ദേഹത്തെ കൊണ്ട് ബൗള്‍ ചെയ്യിക്കുന്നു എന്നും വസീം ജാഫര്‍ ചോദിക്കുന്നു. 

റോവ്മാന്‍ പവലിനെ മൂന്നാമത് ബാറ്റിങ്ങിന് അയച്ച ഡല്‍ഹിയുടെ തീരുമാനത്തേയും ജാഫര്‍ വിമര്‍ശിച്ചു. അവിടെ റോവ്മാന്‍ പവലിന് പകരം സര്‍ഫ്രാസ് ഖാന്‍ ആണ് വരേണ്ടിയിരുന്നത്. പൃഥ്വി ആ വിധം തുടക്കം നല്‍കിയപ്പോള്‍ സര്‍ഫ്രാസ് ക്രീസിലേക്ക് എത്തിയിരുന്നു എങ്കില്‍ സ്പിന്നര്‍മാര്‍ക്കെതിരെ കൂടുതല്‍ നന്നായി കളിച്ചാനെ. പവലിനെ ഫിനിഷറായും ഇറക്കിയിരുന്നെങ്കില്‍ 20-25 റണ്‍സ് അധികം നേടാമായിരുന്നു, വസീം ജാഫര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

News Now