
News Now
'ഇത്രയും കാലത്തിന് ശേഷം, ഇപ്പോഴാണ് എനിക്കൊരു ബ്രേക്ക് വേണമെന്ന് ധൈര്യമായി പറയാൻ കഴിയുന്നത്'

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

മരിച്ച സ്ത്രീ മാത്രമേ നിശബ്ദയായിരിക്കൂ: സിൽവിയ പ്ലാത്ത്
'അന്ന് പാഡ് ആരും കാണാതെ ന്യൂസ് പേപ്പറില് പൊതിഞ്ഞ് കൊണ്ടു പോയത് എനിക്കോർമയുണ്ട്; അതിൽ നിന്ന് നമ്മളൊരുപാട് മാറി'

ലാഹോര്: ഹൃദയാഘാതത്തെ തുടര്ന്ന് പാകിസ്ഥാന് മുന് നായകന് ഇന്സമാം ഉള് ഹഖ് ആശുപത്രിയില്. ലാഹോറിലെ ആശുപത്രിയില് അദ്ദേഹത്തെ ആന്ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കിയതായാണ് റിപ്പോര്ട്ടുകള്.
ആന്ജിയോപ്ലാസ്റ്റിക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹത്തിന് നെഞ്ചുവേദന ഉണ്ടായിരുന്നു. എന്നാല് ആദ്യം നടത്തിയ പരിശോധനകളില് പ്രശ്നം കണ്ടില്ലെങ്കിലും തിങ്കളാഴ്ചത്തെ പരിശോധനയില് ഹൃദയാഘാതമുണ്ടായതായി വ്യക്തമായി. ഇതോടെ ഉടനെ തന്നെ ആന്ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയായിരുന്നു.
ഏകദിനത്തിലെ പാകിസ്ഥാന്റെ എക്കാലത്തേയും മികച്ച റണ് വേട്ടക്കാരനാണ് ഇന്സമാം. 375 ഏകദിനങ്ങളില് നിന്ന് 11701 റണ്സ് ആണ് ഇന്സമാം പാകിസ്ഥാനായി വാരിക്കൂട്ടിയത്. 119 ടെസ്റ്റില് നിന്ന് 8829 റണ്സും ഇന്സമാമിന്റെ അക്കൗണ്ടിലുണ്ട്. പാകിസ്ഥാന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരില് ഒരാള് കൂടിയായ ഇന്സമാം 2007ലാണ് രാജ്യാന്തര ക്രിക്കറ്റില് നിന്ന് വിരമിച്ചത്.
പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് കണ്സള്ട്ടന്റായും ചീഫ് സെലക്ടറായും 2016 മുതല് 2019 വരെയുള്ള കാലത്ത് പ്രവര്ത്തിച്ചു. അഫ്ഗാനിസ്ഥാന് ടീമിന്റെ മുഖ്യ പരിശീലകനായും ഇന്സമാം പ്രവര്ത്തിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


