സ്വീഡനിലെ അപ്പ്‌സാലയില്‍ നടക്കുന്ന മോണ്ടോ ക്ലാസിക്ക് അത്‌ലറ്റിക്‌സ് പോരാട്ടത്തിലാണ് താരത്തിന്റെ റെക്കോര്‍ഡ് പ്രകടനം

Sweden's Armand Duplantis clears 6.31 meters for a men's indoor pole vault world record at the Mondo Classic pole vault gala
Armand DuplantisSource by : ap
Last Updated :13 March 2026, 9:28 am IST

News Now

സ്‌റ്റോക്‌ഹോം: പോള്‍ വാള്‍ട്ടില്‍ സ്വന്തം ലോക റെക്കോര്‍ഡ് തിരുത്തുന്നത് ഹോബി ആക്കിയ സ്വീഡന്റെ അര്‍മാന്‍ഡ് ഡുപ്ലാന്റിസ് പുതിയ ഉയരങ്ങള്‍ താണ്ടി വീണ്ടും ചരിത്രമെഴുതി. ഇത്തവണ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ തന്നെയായിരുന്നു താരത്തിന്റെ റെക്കോര്‍ഡ് നേട്ടം.

കരിയറില്‍ ഇത് 15ാം തവണയാണ് ഡുപ്ലാന്റിസ് ഉയരങ്ങള്‍ താണ്ടി സ്വന്തം റെക്കോര്‍ഡ് തിരുത്തുന്നത്. ഈ വര്‍ഷം ഇതാദ്യമായാണ് താരം റെക്കോര്‍ഡ് മാറ്റി എഴുതുന്നത്. കഴിഞ്ഞ വര്‍ഷം നാല് തവണയാണ് താരം സ്വന്തം റെക്കോര്‍ഡ് തിരുത്തിയത്.

സ്വീഡനിലെ അപ്പ്‌സാലയില്‍ നടക്കുന്ന മോണ്ടോ ക്ലാസിക്ക് പോൾ വാൾട്ട് ​ഗാല പോരാട്ടത്തിലാണ് താരത്തിന്റെ റെക്കോര്‍ഡ് പ്രകടനം. വേള്‍ഡ് അത്‌ലറ്റിക്‌സ് ഇന്‍ഡോര്‍ ടൂര്‍ സില്‍വര്‍ മീറ്റിങില്‍ 6.31 മീറ്റര്‍ ഉയരമാണ് ഡുപ്ലാന്റിസ് താണ്ടിയത്.

ആദ്യ ശ്രമത്തില്‍ 5.65 മീറ്റര്‍ താണ്ടിയാണ് താരം റെക്കോര്‍ഡ് കുതിപ്പ് ആരംഭിച്ചത്. പിന്നാലെ 5.90 മീറ്ററും പിന്നീട് 6.08 മീറ്ററും താണ്ടി സ്വര്‍ണം ഉറപ്പിച്ചു. അതിനു ശേഷം 6.31 ആക്കി ബാര്‍ ഉയര്‍ത്താന്‍ ആവശ്യപ്പെട്ടു. പിന്നാലെയാണ് തന്റെ ലോക റെക്കോര്‍ഡ് 15ാം വട്ടവും തിരുത്തിയത്.

ഡുപ്ലാന്റിസിന്റെ 15 ലോക റെക്കോര്‍ഡ് പ്രകടനങ്ങള്‍

6.17 മീ- ഫെബ്രുവരി 08, 2020

6.18 മീ- ഫെബ്രുവരി 15, 2020

6.19 മീ- മാര്‍ച്ച് 07, 2022

6.20 മീ- മാര്‍ച്ച് 20, 2022

6.21 മീ- ജൂലൈ 24, 2022

6.22 മീ- ഫെബ്രുവരി 25, 2023

6.23 മീ- സെപ്റ്റംബര്‍ 17, 2023

6.24 മീ- ഏപ്രില്‍ 20, 2024

6.25 മീ- ഓഗസ്റ്റ് 05, 2024

6.26 മീ- ഓഗസ്റ്റ് 25, 2024

6.27 മീ- ഫെബ്രുവരി 28, 2025

6.28 മീ- ജൂണ്‍ 15, 2025

6.29 മീ- ഓഗസ്റ്റ് 12, 2025

6.30 മീ- സെപ്റ്റംബര്‍ 15, 2025

6.31 മീ- മാര്‍ച്ച് 12 2026

Summary

Armand Duplantis soared to another historic milestone

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates