
ലിവര്‍പൂളിനെ എമിറേറ്റ്സില്‍ വീഴ്ത്തി ഗണ്ണേഴ്സ്; മാഞ്ചസ്റ്റര്‍ സിറ്റി ഹാപ്പി!
ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്സണല്‍ ജയിച്ചത്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോര് മുറുകുന്നു. ലിവര്‍പൂള്‍, ആഴ്സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ തമ്മിലാണ് പോരാട്ടം കടുക്കുന്നത്. ഇന്നലെ ആഴ്സണല്‍ സ്വന്തം തട്ടകമായ എമിറേറ്റ്സില്‍ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിനെ വന്‍ തോല്‍വിയിലേക്ക് തള്ളിയിട്ടതോടെയാണ് വീണ്ടും സമവാക്യങ്ങള്‍ മാറുന്നത്.
നിലവില്‍ 23 മത്സരങ്ങളാണ് ലിവര്‍പൂളും ആഴ്സണലും പൂര്‍ത്തിയാക്കിയത്. ലിവര്‍പൂളിനു 51 പോയിന്റുകള്‍. അവര്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത്. ആഴ്സണല്‍ 49 പോയിന്റുമായി രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി നിലവില്‍ 21 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ആദ്യ രണ്ട് സ്ഥാനക്കാരെ അപേക്ഷിച്ച് രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്നു. ഇതു രണ്ടും ജയിച്ചാല്‍ സിറ്റി വീണ്ടും തലപ്പത്തെത്തും. ഫലത്തില്‍ ആഴ്സണലിന്റെ ജയം ഹാപ്പിയാക്കിയത് സിറ്റിയെയാണ്.
WHAT TO READ NEXT

രഹാന് അഹമദിനെ മടക്കി അക്ഷര്‍; ഇംഗ്ലണ്ട് പൊരുതുന്നു
ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്സണല്‍ വിജയിച്ചത്. ആദ്യ പകുതിയില്‍ സ്കോര്‍ സമനിലയിലായിരുന്നു. 14ാം മിനിറഅറില്‍ ബുകായോ സകയിലൂടെ ആഴ്സണല്‍ ലീഡെടുത്തു. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ഗബ്രിയേല്‍ മഗലാസിന്റെ സെല്‍ഫ് ഗോള്‍ ലിവര്‍പൂളിനു ആശ്വാസമായി.
പക്ഷേ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ മടക്കിയ ആഴ്സണല്‍ ലിവര്‍പൂളിനെ പ്രതിരോധിച്ചു. കളിയുടെ അവസാന ഘട്ടത്തില്‍ കൊനാറ്റെ ചുവപ്പ് കാര്‍ഡ് വാങ്ങി മടങ്ങിയതോടെ 10 പേരായി ചുരുങ്ങിയാണ് ലിവര്‍പൂള്‍ എവേ പോര് അവസാനിപ്പിച്ചത്.
67ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ലിയാന്‍ഡ്രോ ട്രൊസാര്‍ഡും വല ചലിപ്പിച്ചതോടെ ഗണ്ണേഴ്സ് ജയം ഉറപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ



