ഗ്രൗണ്ടിലിറങ്ങി റഫറിയെ ചീത്തവിളിച്ച് മൗറീന്യോ, പിന്നാലെ പരിശീലകന് ചുവപ്പുകാർഡ്, വിഡിയോ
റഫറിയെ ചീത്തവിളിച്ച് മൗറീന്യോ ഗ്രൗണ്ടിലിറങ്ങിയതിന് പിന്നാലെയാണ് ചുവപ്പുകാർഡ് വിധിച്ചത്
റോം: റഫറിയോട് കയർത്ത് വിവാദത്തിലായിരിക്കുകയാണ് എ എസ് റോമ പരിശീലകൻ ഹോസെ മൗറീന്യോ. റഫറിയെ ചീത്തവിളിച്ച് മൗറീന്യോ ഗ്രൗണ്ടിലിറങ്ങിയതിന് പിന്നാലെയാണ് പരിശീലകന് റഫറി ചുവപ്പുകാർഡ് വിധിച്ചത്.
ഇറ്റാലിയൻ സീരി എയിൽ അറ്റ്‌ലാന്റയ്‌ക്കെതിരായ മത്സരത്തിനിടെയാണ് സംഭവം. 56-ാം മിനിറ്റിൽ അറ്റ്‌ലാന്റയുടെ ബോക്‌സിനകത്തുവെച്ച് റോമയുടെ നിക്കോളോ സാനിയോളോയെ പ്രതിരോധതാരം കാലെബ് ഒക്കോളി വീഴ്ത്തി. പക്ഷെ റഫറി പെനാൽട്ടി അനുവദിച്ചില്ല. ഇതിൽ ക്ഷുപിതനായാണ് മൗറീന്യോ ഗ്രൗണ്ടിലേക്കിറങ്ങിയത്.
വി എ ആർ ഉപയോഗിക്കാൻ റഫറിയോട് മൗറീന്യോ ആവശ്യപ്പെട്ടെങ്കിലും റഫറി ഇത് കേട്ടില്ല. ഇതിൽ അരിശംപൂണ്ടാണ് മൗറീന്യോ മോശമായി സംസാരിച്ചത്. ഇതിനുപിന്നാലെ റഫറി ചുവപ്പുകാർഡ് ഉയർത്തുകയും ചെയ്തു. ഇതോടെ മൗറീന്യോയ്ക്ക് അടുത്ത മത്സരത്തിൽ റോമയൊടൊപ്പം ചേരാനാവില്ല.
മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് അറ്റ്‌ലാന്റ റോമയെ പരാജയപ്പെടുത്തി. കരുത്തരായ ഇന്റർ മിലാനാണ് അടുത്ത മത്സരത്തിൽ റോമയുടെ എതിരാളി. ഇറ്റാലിയൻ സീരി എയിൽ നിലവിൽ ഏഴാം സ്ഥാനത്താണ് റോമ. ഏഴ് മത്സരങ്ങളിൽ നിന്ന് 13 പോയന്റാണ് ടീമിനുള്ളത്.
Never change, Jose Mourinho pic.twitter.com/mGeZLUl49i
â Has the Referee or VAR made a poor decision? (@PoorEPLreferees) September 18, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


