മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് ബൂണിന് കോവിഡ്; ആഷസ് നാലാം ടെസ്റ്റ് നഷ്ടം

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:52 am IST

News Now

സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ താരവും ഐസിസി മാച്ച് റഫറിയുമായ ഡേവിഡ് ബൂണിന് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ആഷസ് പരമ്പരയില്‍ മാച്ച് റഫറിയാണ് ബൂണ്‍. 

ബൂണിന് ജനുവരി അഞ്ച് മുതല്‍ സിഡ്‌നിയില്‍ തുടങ്ങുന്ന നാലാം ടെസ്റ്റില്‍ മാച്ച് റഫറിയായി സേവനം അനുഷ്ഠിക്കാന്‍ സാധിക്കില്ല. സ്റ്റീവ് ബെര്‍ണാര്‍ഡാണ് ബൂണിന് പകരം നാലാം ടെസ്റ്റിന്റെ മാച്ച് റഫറി. 

ഡേവിഡ് ബൂണ്‍ ജനുവരി 14 മുതല്‍ ഹൊബാര്‍ട്ടില്‍ ആരംഭിക്കുന്ന അഞ്ചാം ടെസ്റ്റില്‍ മാച്ച് റഫറിയായി തിരിച്ചെത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബൂണ്‍ രണ്ട് ഡോസ് വാക്‌സിനും ബൂസ്റ്റര്‍ ഡോസും എടുത്തിട്ടുണ്ട്. നിലവില്‍ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

ഡിസംബര്‍ 27ന് നടത്തിയ പിസിആര്‍ ടെസ്റ്റിലാണ് ബൂണിന് രോഗം സ്ഥിരീകരിച്ചത്. ബൂണ്‍ പത്ത് ദിവസം ക്വാറന്റൈനിലായിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.