
വൈറ്റ് ബോള്‍ ടീമിലേക്ക് അശ്വിന്റെ തിരിച്ചു വരവ്; കാരണം വെളിപ്പെടുത്തി ചീഫ് സെലക്ടര്‍
അശ്വിനെ ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ ഉള്‍പ്പെടുത്താനുള്ള കാരണം പറയുകയാണ് ടീം ഇന്ത്യയുടെ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ
ന്യൂഡല്‍ഹി: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഓഫ് സ്പിന്നര്‍ ആര് അശ്വിന് ഉള്‍പ്പെട്ടതായിരുന്നു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. കുല്‍ദീപ് യാദവ്, ചഹല്‍ എന്നിവരെ മറികടന്ന് വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്ക് അശ്വിന് തിരിച്ചു വരവ് നടത്തി. അശ്വിനെ ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ ഉള്‍പ്പെടുത്താനുള്ള കാരണം പറയുകയാണ് ടീം ഇന്ത്യയുടെ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ.
ഐപിഎല്ലില്‍ തുടര്‍ച്ചയായി അശ്വിന് കളിക്കുന്നു. അവിടെ മികവും കാണിക്കുന്നു. ലോകകപ്പിലേക്ക് പോകുമ്പോള്‍ നമുക്കൊരു ഓഫ് സ്പിന്നറെ വേണം. യുഎഇയിലെ വിക്കറ്റിന്റെ വേഗം കുറയുമെന്ന് എല്ലാവര്ക്കും അറിയാം. സ്പിന്നര്‍മാര്‍ക്ക് പിന്തുണ ലഭിക്കുമ്പോല്‍ ഒരു ഓഫ് സ്പിന്നര്‍ ടീമിലുണ്ടാവുക എന്നത് മുന്‍തൂക്കം നല്‍കും, ചേതന്‍ ശര്‍മ പറഞ്ഞു.
വാഷിങ്ടണ്‍ സുന്ദറിന് പരിക്കേറ്റതോടെ അശ്വിന് ടീമിന് മുതല്‍ക്കൂട്ടാണ്. ഐപിഎല്ലില്‍ മികവ് കാണിച്ചതിനാലാണ് ടി20 ലോകകപ്പ് ടീമില്‍ അശ്വിന് ഇടം ലഭിച്ചിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. 2017ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം അശ്വിന് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.
റിസ്റ്റ് സ്പിന്നര്‍മാരിലേക്ക് പ്രധാനമായും ശ്രദ്ധ തിരിക്കുകയായിരുന്നു കോഹ് ലി. ഒക്ടോബര്‍ 24ന് പാകിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ടി20 ലോകകപ്പിലെ ആദ്യ മത്സരം. അശ്വിന് ടി20 ലോകകപ്പ് ടീമിലേക്ക് എത്തിയപ്പോള്‍ ശിഖര്‍ ധവാന് ഇടം നേടാന്‍ കഴിയാതെ പോയതും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ
ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


