വിരലിലെ പരിക്കിനെ തുടര്‍ന്ന് വാഷിങ്ടണ്‍ സുന്ദറിന് ടി20 ലോകകപ്പ് കളിക്കാനാവില്ലെന്ന് വ്യക്തമായതോടെയാണ് അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വിക്കറ്റ് വീഴ്ത്തിയ ആർ അശ്വിന്റെ ആഘോഷം/ഫോട്ടോ: ഐസിസി, ട്വിറ്റർ
Last Updated :20 January 2024, 8:48 am IST

News Now

ന്യൂഡല്‍ഹി: ആര്‍ അശ്വിന്റെ ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിലേക്കുള്ള തിരിച്ചു വരവില്‍ രോഹിത് ശര്‍മയുടെ ഇടപെടല്‍ നിര്‍ണായകമായതായി റിപ്പോര്‍ട്ട്. ആര്‍ അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് അഭിപ്രായം ആരാഞ്ഞപ്പോള്‍ വലിയ പിന്തുണ രോഹിത് ശര്‍മയില്‍ നിന്ന് ലഭിച്ചതായാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വാഷിങ്ടണ്‍ സുന്ദറിന് ഫോമിലേക്ക് എത്താനായില്ലെങ്കിലോ, ടി20 ലോകകപ്പില്‍ കളിക്കാനായില്ലെങ്കിലോ മാത്രം അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്താം എന്നായിരുന്നു കോഹ് ലി ടീം സെലക്ഷന്‍ ചര്‍ച്ചകളുടെ തുടക്കത്തില്‍ സ്വീകരിച്ച നിലപാട്. വിരലിലെ പരിക്കിനെ തുടര്‍ന്ന് വാഷിങ്ടണ്‍ സുന്ദറിന് ടി20 ലോകകപ്പ് കളിക്കാനാവില്ലെന്ന് വ്യക്തമായതോടെയാണ് അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. 

സെലക്ടര്‍മാരുമായുള്ള യോഗത്തില്‍ അശ്വിനെ കുറിച്ച് കോഹ് ലിയും രോഹിത്തും വളരെ പോസിറ്റീവായാണ് സംസാരിച്ചത്. യുഎഇയിലെ ഗ്രൗണ്ടുകളുടെ വലിപ്പവും പിച്ചുകളുടെ വേഗ കുറവും വിലയിരുത്തിയതോടെ അശ്വിന് ഇന്ത്യയുടെ നീലക്കുപ്പായത്തിലേക്ക് വീണ്ടും വിളിയെത്തി. 

ഇന്ത്യയുടെ ടി20 ടീം സെലക്ഷനില്‍ വലിയ പ്രാധാന്യം വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയ്ക്കും സെലക്ടര്‍മാര്‍ നല്‍കി. രോഹിത്തിന്റെ മുംബൈ ഇന്ത്യന്‍സില്‍ നിന്നാണ് 15 അംഗ ഇന്ത്യന്‍ സംഘത്തില്‍ കൂടുതല്‍ താരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, സഞ്ജു സാംസണ്‍ എന്നിവരെ പിന്നിലാക്കി മുംബൈയുടെ ഇഷാന്‍ കിഷന്‍ ടീമില്‍ ഇടം നേടുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates