ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍: ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 169 റണ്‍സ്; അഭിഷേക് ശര്‍മ ടോപ് സ്‌കോറര്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും സമ്മാനിച്ചത്.

Abhishek Sharma
അഭിഷേക് ശര്‍മ
Edited by :Sujith
Last Updated :24 സെപ്റ്റംബർ 2025, 10:07 pm IST

അബുദാബി: ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിര ബംഗ്ലാദേശിവ് 169 റണ്‍സിന് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി. 37 പന്തില്‍ നിന്ന് 75 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് ടോപ് സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും സമ്മാനിച്ചത്. ആദ്യ മൂന്നോവറില്‍ കാര്യമായ റണ്‍സ് കണ്ടെത്താന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നില്ല. മൂന്നോവറില്‍ 17 റണ്‍സാണ് ടീം നേടിയത്. എന്നാല്‍ പിന്നീട് അഭിഷേകും ഗില്ലും സ്‌കോറിങ്ങിന് വേഗത കൂട്ടി. നാലാം ഓവറില്‍ 21 റണ്‍സ് നേടിയപ്പോള്‍ പിന്നീടുള്ള രണ്ടോവറിലും 17 റണ്‍സ് വീതം അടിച്ചെടുത്തു. അതോടെ ഇന്ത്യ ആറോവറില്‍ 72 റണ്‍സെടുത്തു.

ഏഴാം ഓവറില്‍ ഗില്ലിനെ റിഷാദ് ഹൊസൈന്‍ പുറത്താക്കി. 19 പന്തില്‍ നിന്ന് 29 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. ഒരു സിക്‌സും രണ്ടു ഫോറുമടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. പിന്നീടെത്തിയത്, ബാറ്റിങ്ങില്‍ സ്ഥാനക്കയറ്റം ലഭിച്ച ശിവം ദുബെയാണ്. മൂന്നു പന്ത് മാത്ര നേരിട്ട് രണ്ടു റണ്‍സുമായി ദുബെ മടങ്ങിയതോടെ ആ പരീക്ഷണം പാളി. ഇതിനിടെ 25 പന്തില്‍ അഭിഷേക് അര്‍ധസെഞ്ചറി നേടുകയും ചെയ്തു. പത്ത് ഓവറില്‍ 96ന് 2 എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ.

12ാം ഓവറില്‍ അഭിഷേക് റണ്ണൗട്ടായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അഞ്ചു സിക്‌സും ആറു ഫോറും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്‌സ്. അതേ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ സൂര്യകുമാറിനെയും (5) ഇന്ത്യയ്ക്ക് നഷ്ടമായി. ഇതോടെ ഇന്ത്യയുടെ റണ്‍റേറ്റ് കുറഞ്ഞു. പിന്നീടെത്തിയ ഹാര്‍ദിക് പാണ്ഡ്യ (38) ആണ് ഇന്ത്യന്‍ സ്‌കോര്‍ 160 കടത്തിയത്. ഒരു സിക്‌സും നാല് ഫോറും അടിച്ച ഹാര്‍ദിക്, ഇന്നിങ്‌സിനെ അവസാന പന്തിലാണ് പുറത്തായത്. തിലക് വര്‍മ (5), അക്ഷര്‍ പട്ടേല്‍ (10) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

ടോസ് നേടിയ ബംഗ്ലദേശ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ജാക്കര്‍ അലിയാണ് ബംഗ്ലദേശിനെ നയിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് ബംഗ്ലദേശ് ഇറങ്ങുന്നത്. ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റമില്ല.

News Now

Summary

Asia Cup 2025: Abhishek Sharma’s quickfire 75 guides IND to 168/6 vs BAN

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates