
മൈതാനത്ത് പരസ്പരം ട്രോളി ഹസരംഗയും അബ്രാറും; കളി കഴിഞ്ഞപ്പോള്‍ ആലിംഗനം, വിഡിയോ
പാക് താരങ്ങളായ സയിം അയൂബിന്റെയും ക്യാപ്റ്റന്‍ സല്മാന് ആഗയുടെയും വിക്കറ്റ് എടുത്ത ശേഷമായിരുന്നു ഹസരംഗ അബ്രാറിനെ അനുകരിച്ചത്
ദുബൈ: ഏഷ്യകപ്പില് ശ്രീലങ്ക- പാക്സ്ഥാന് മത്സരത്തില്‍ പരസ്പരം ട്രോളി ആരാധക ശ്രദ്ധനേടിയ താരങ്ങളാണ് ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരംഗയും പാക് താരം അബ്രാര്‍ അഹമ്മദും. വിക്കറ്റ് ആഘോഷത്തില്‍ ലങ്കന്‍ ഇന്നിങ്സിനിടെ ഹസരംഗയെ പുറത്താക്കിയതിന് ശേഷം താരത്തിന്റെ തന്റെ വിക്കറ്റ് ആഘോഷത്തിന്റെ ശൈലിയാണ് അബ്രാര്‍ കാണിച്ചത്. എന്നാല്‍ പാകിസ്ഥാന് ഇന്നിങ്സില്‍ വിക്കറ്റ് ആഘോഷിക്കാന്‍ അവസരം കിട്ടിയപ്പോള്‍ അബ്രാറിനെ അനുകരിച്ചുള്ള വിക്കറ്റ് ആഘോഷം നടത്തി ഹസരംഗയും തിരിച്ചടിച്ചു.
പാക് താരങ്ങളായ സയിം അയൂബിന്റെയും ക്യാപ്റ്റന്‍ സല്മാന് ആഗയുടെയും വിക്കറ്റ് എടുത്ത ശേഷമായിരുന്നു ഹസരംഗ അബ്രാറിനെ അനുകരിച്ചത്. മത്സരത്തിനിടെയുള്ള ഈ സംഭവങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലും വൈറലായിരുന്നു.
എന്നാല്‍ മൈതാനത്തെ പ്രശ്നങ്ങള്‍ മറന്ന് മത്സരശേഷം ഇരുതാരങ്ങളും കൈകൊടുത്ത് സൗഹൃദം പങ്കുവെക്കുന്ന വിഡിയോയും പുറത്തുവന്നു. ഇരുവരും പരസ്പരം ആലിംഗനം ചെയ്ത് മൈതാനത്ത് സംഭവിച്ച കാര്യങ്ങള്‍ ഓര്‍ത്ത് ചിരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
മത്സരത്തില്‍ പാകിസ്ഥാനോട് തോല്‍വി വഴങ്ങിയതോടെ ശ്രീലങ്ക ഏഷ്യാ കപ്പ് ഫൈനലില്‍ നിന്ന് പുറത്തായി. സൂപ്പര്‍ 4 ഘട്ടത്തില്‍ രണ്ട് തോല്‍വികള്‍ ഏറ്റുവാങ്ങിയതോടെയാണ് ലങ്കയുടെ ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിച്ചത്. അതേസമയം കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ പാകിസ്ഥാന് കിരീടം പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ജയം അനിവാര്യമാണ്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Asiacup 2025: Wanindu Hasaranga and Abrar Ahmed patch up after mocking each other
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


വീണ്ടും ജീവനെടുത്ത് ആനക്കലി, മദ്യനയ ചര്‍ച്ചകളിലേക്ക് സര്‍ക്കാര്‍, ബ്രസീല്‍ ലെജന്‍ഡ്സിന്റെ കളി കൊച്ചിയില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

കളി തീര്‍ന്നിട്ടില്ല!; ഗോള്‍ നേട്ടത്തില്‍ അപൂര്‍വ റെക്കോര്‍ഡുമായി മെസി; കപ്പില്‍ മുത്തമിട്ട് മയാമി

