ഇന്ത്യയെ തകര്‍ത്ത് തരിപ്പണമാക്കി ഓസ്‌ട്രേലിയ, തോറ്റത് 7-1ന്‌

നാലാം ക്വാര്‍ട്ടറില്‍ ഗ്രീന്‍ കാര്‍ഡ് കണ്ടതോടെ ഓസ്‌ട്രേലിയ 10 പേരായി ചുരുങ്ങിയെങ്കിലും മത്സത്തെ അത് ബാധിച്ചില്ല

ഫോട്ടോ: ട്വിറ്റർ
Edited by :migrator
Last Updated :20 ജനുവരി 2024, 8:47 am IST

ടോക്യോ: ഒളിംപിക്‌സിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് നാണംകെടുത്തുന്ന തോല്‍വി. ഓസ്‌ട്രേലിയയുടെ ആക്രമണത്തില്‍ നിലയില്ലാതെ 7-1നാണ് ഇന്ത്യ വീണത്. 

തുടക്കം മുതല്‍ ആക്രമിച്ചായിരുന്നു ഓസ്‌ട്രേലിയയുടെ കളി. ആദ്യ ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തുടരെ സേവുകള്‍ ശ്രീജേഷില്‍ നിന്ന് വന്നു. ഇന്ത്യന്‍ പ്രതിരോധ നിര ഉത്തരമില്ലാതെ നിന്നപ്പോള്‍ ശ്രീജേഷിനും കൂടുതലായി ഒന്നും ചെയ്യാനുണ്ടായില്ല. 
രണ്ടാം ക്വാര്‍ട്ടറില്‍ തന്നെ ഓസ്‌ട്രേലിയ 4-0ന് മുന്‍പിലെത്തിയിരുന്നു. മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ രൂപിന്തര്‍പാല്‍ സിങ്ങിനായില്ല.

ക്വാര്‍ട്ടര്‍ മൂന്നിലാണ് ഇന്ത്യ സ്‌കോര്‍ ബോര്‍ഡ് തുറന്നത്. രുപീന്ദര്‍ സിങ്ങിന്റെ ലോങ് ബോളില്‍ നിന്നായിരുന്നു ദില്‍പ്രീത് സിങ് സ്‌കോര്‍ ചെയ്തത്. എന്നാല്‍ പെനാല്‍റ്റി സ്‌ട്രോക്കിലൂടെ ഓസ്‌ട്രേലിയ ലീഡ് അഞ്ചാക്കി ഉയര്‍ത്തി. 

പിന്നാലെ രണ്ട് പെനാല്‍റ്റി സ്‌ട്രോക്കുകള്‍ ലഭിച്ചതില്‍ ഒന്ന് വലയിലാക്കി ഓസ്‌ട്രേലിയ ലീഡ് 6-1 ആക്കി. നാലാം ക്വാര്‍ട്ടറില്‍ ഗ്രീന്‍ കാര്‍ഡ് കണ്ടതോടെ ഓസ്‌ട്രേലിയ 10 പേരായി ചുരുങ്ങിയെങ്കിലും മത്സരത്തെ അത് ബാധിച്ചില്ല. പത്ത് പേരായി ചുരുങ്ങിയതിന് ശേഷമാണ് അവര്‍ ഏഴാം ഗോള്‍ നേടിയത്. 

ആദ്യ കളിയില്‍ ന്യൂസിലാന്‍ഡിനെ 3-2ന് ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ജപ്പാനെ 5-3ന് തോല്‍പ്പിച്ചാണ് ഇന്ത്യയെ നേരിടാന്‍ ഓസ്‌ട്രേലിയ എത്തിയത്. ജപ്പാനെതിരെ പിന്നില്‍ നിന്നതിന് ശേഷമായിരുന്നു ഇവിടെ ഗോളടിച്ച് കൂട്ടിയുള്ള ഓസ്‌ട്രേലിയയുടെ വരവ്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now