100 തുടര്‍ ടെസ്റ്റുകളെന്ന അപൂര്‍വത; പിന്നാലെ പരിക്ക്; നതാന്‍ ലിയോണ്‍ ആഷസില്‍ നിന്നു പുറത്ത്

താരത്തിനു പകരം ടോഡ് മര്‍ഫി അന്തിമ ഇലവനിലേക്ക് എത്തിയേക്കും. ലിയോണിനു പകരക്കാരനായി ഒരു താരത്തെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല

ചിത്രം: ട്വിറ്റര്‍
Edited by :migrator
Last Updated :20 ജനുവരി 2024, 9:22 am IST

ലണ്ടന്‍: ആഷസില്‍ രണ്ട് തുടര്‍ വിജയങ്ങളുമായി പരമ്പരയില്‍ മുന്നിലെത്തിയ ഓസ്‌ട്രേലിയക്ക് തിരിച്ചടി. ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്നു അവരുടെ സ്റ്റാര്‍ സ്പിന്നര്‍ നതാന്‍ ലിയോണ്‍ പുറത്ത്. വലതു കാലിനേറ്റ പരിക്കാണ് താരത്തിനു വിനയായത്. രണ്ടാം ടെസ്റ്റിനിടെയാണ് ലിയോണിനു പരിക്കേറ്റത്. 

താരത്തിനു പകരം ടോഡ് മര്‍ഫി അന്തിമ ഇലവനിലേക്ക് എത്തിയേക്കും. ലിയോണിനു പകരക്കാരനായി ഒരു താരത്തെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

തുടര്‍ച്ചയായി 100 ടെസ്റ്റുകളെന്ന അപൂര്‍വത സ്വന്തമാക്കിയ പോരാട്ടത്തില്‍ തന്നെ ലിയോണിനു പരിക്കേറ്റത് യാദൃശ്ചികമായി. പരിക്കിനെ തുടര്‍ന്നു താരത്തിനു രണ്ടാം ടെസ്റ്റില്‍ കാര്യമായി പന്തെറിയാനോ ഫീല്‍ഡ് ചെയ്യാനോ സാധിച്ചിരുന്നില്ല. 

എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ പരിക്കിന്റെ വേവലാതി നില്‍ക്കെ താരം ബാറ്റിങിനായി ക്രീസിലെത്തി. ലിയോണിന്റെ ടീം സ്പിരിറ്റിനേയും ഇച്ഛാശക്തിയേയും അഭിനന്ദിച്ച് ലോര്‍ഡ്‌സിലെ കാണികള്‍ അദ്ദേഹത്തെ എഴുന്നേറ്റ് നിന്നു കൈയടിച്ചാണ് ആദരിച്ചത്. രണ്ടാം ടെസ്റ്റിലെ ഏറ്റവും ഹൃദ്യമായ കാഴ്ചയായിരുന്നു അത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now