
ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാക്സ്വെല്ലിന് കോവിഡ്; ബിഗ് ബാഷ് ലീഗിനെ വിറപ്പിച്ച് കോവിഡ് വ്യാപനം
ആന്റിജന്‍ ടെസ്റ്റിലാണ് മാക്സ് വെല്ലിന്റെ ഫലം പോസിറ്റീവായത്. ഇതോടെ മാക്സ്വെല് ഐസൊലേഷനില്‍ പ്രവേശിച്ചു

സിഡ്നി: ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലിന് കോവിഡ്. ആന്റിജന്‍ ടെസ്റ്റിലാണ് മാക്സ് വെല്ലിന്റെ ഫലം പോസിറ്റീവായത്. ഇതോടെ മാക്സ്വെല് ഐസൊലേഷനില്‍ പ്രവേശിച്ചു.
ബിഗ് ബാഷ് ലീഗിലെ മെല്‍ബണ്‍ സ്റ്റാര്‍സില്‍ ഈ സീസണില്‍ കോവിഡ് പോസിറ്റീവാകുന്ന 13ാമത്തെ കളിക്കാരനാണ് മാക്സ്വെല്. കോവിഡ് പോസിറ്റീവായതോടെ വെള്ളിയാഴ്ച നടക്കുന്ന അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിന് എതിരായ മത്സരം മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ക്യാപ്റ്റന്‍ നഷ്മാവും.
ബ്രിസ്ബെയ്ന്‍ ഹീറ്റും സിഡ്നി സിക്സേഴ്സും തമ്മിലുള്ള മത്സരം മാറ്റി
മെല്‍ബണ്‍ സ്റ്റാര്‍സിലെ എട്ട് സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും കോവിഡ് പോസിറ്റീവായിരുന്നു. ഇതോടെ ഇടക്കാല കോച്ചിങ് സ്റ്റാഫിനെ കണ്ടെത്തേണ്ട അവസ്ഥയിലേക്ക് മെല്‍ബണ്‍ സ്റ്റാര്‍സ് വീണു.
Unfortunately we've had to postpone tonight's Heat v Sixers clash
â KFC Big Bash League (@BBL) January 5, 2022
Strikers v Hurricanes will now start at 7:15PM AEDT #BBL11 pic.twitter.com/W77tHZ5AQm
റെനഗേഡ്സിലും കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ ബിബിഎല്‍ ക്ലബായി റെനഗേഡ്സ്. ഇതോടെ അവരുടെ പരിശീലന സെഷന് റദ്ദാക്കി. കോവിഡ് കേസുകള്‍ വന്നതോടെ ബ്രിസ്ബെയ്ന്‍ ഹീറ്റും സിഡ്നി സിക്സേഴ്സും തമ്മിലുള്ള മത്സരം മാറ്റിവെച്ചു. 12 ബ്രിസ്ബേന്‍ ഹീറ്റ് താരങ്ങള്‍ക്കാണ് കോവിഡ് പോസിറ്റീവായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


