ഓസ്ട്രേലിയയുടെ 'മെഗാ സ്റ്റാര്‍ മെഗ്'- വനിതാ ഇതിഹാസം മെഗ് ലാന്നിങ് വിരമിച്ചു
ലോക ക്രിക്കറ്റിനു ഓസ്ട്രേലിയ സംഭവാന ചെയ്ത എണ്ണം പറഞ്ഞ റണ്‍ സ്കോറര്‍മാരില്‍ ഒരാള്‍. മികച്ച ക്യാപ്റ്റന്‍. അഞ്ച് ടി20, രണ്ട് ഏകദിന ലോകകപ്പുകളില്‍ കിരീട നേട്ടം

സിഡ്നി: ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മെഗ് ലാന്നിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ഓസീസ് വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരമാണ് ടീമിന്റെ പടിയിറങ്ങുന്നത്.
ലോക ക്രിക്കറ്റിനു ഓസ്ട്രേലിയ സംഭവാന ചെയ്ത എണ്ണം പറഞ്ഞ റണ്‍ സ്കോറര്‍മാരില്‍ ഒരാള്‍. മികച്ച ക്യാപ്റ്റന്‍. അഞ്ച് ടി20, രണ്ട് ഏകദിന ലോകകപ്പുകളില്‍ കിരീട നേട്ടം. അതില്‍ നാല് ടി20, ഒരു ഏകദിന ലോകകപ്പുകളില്‍ ക്യാപ്റ്റനായും കിരീം ഏറ്റുവാങ്ങി. കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റിലും സ്വര്‍ണ നേട്ടം.
Seven World Cups. Our greatest run scorer. Our most successful captain.
 Australian Women's Cricket Team (@AusWomenCricket) November 8, 2023
She did it all, and she did it her way.  pic.twitter.com/ojhLEQzNNC
13 വര്‍ഷം നീണ്ട സമ്മോഹന കരിയറിനാണ് 31കാരിയായ ലാന്നിങ് വിരമാമിടുന്നത്. രാജ്യത്തെ 182 മത്സരങ്ങളില്‍ നയിച്ചു. പ്രഥമ ഇന്ത്യന്‍ വനിതാ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനും ലാന്നിങായിരുന്നു. ആദ്യ സീസണില്‍ തന്നെ ടീമിനെ ഫൈനലിലേക്ക് എത്തിക്കാനും താരത്തിനു സാധിച്ചു.
ആറ് ടെസ്റ്റുകളാണ് താരം ഓസീസിനായി കളിച്ചത്. 345 റണ്‍സ് നേടി. രണ്ട് അര്‍ധ സെഞ്ച്വറികള്‍. 93 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 103 ഏകദിനങ്ങള്‍. 4602 റണ്‍സ്. 15 സെഞ്ച്വറികള്‍, 21 അര്‍ധ സെഞ്ച്വറികള്‍. 152 റണ്‍സ് ഉയര്‍ന്ന സ്കോര്‍. ടി20യില്‍ 132 മത്സരങ്ങള്‍. 3405 റണ്‍സ്. രണ്ട് സെഞ്ച്വറി, 15 അര്‍ധ സെഞ്ച്വറികള്‍. 133 റണ്‍സ് ഉയര്‍ന്ന സ്കോര്‍.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


