ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഷമിയെ തെരഞ്ഞെടുത്തിരുന്നെങ്കിലും പരിക്ക് മൂലം ടീമിനൊപ്പം ചേരാന്‍ കഴിഞ്ഞിരുന്നില്ല.

ആവേശ്‌ ഖാന്‍
Last Updated :22 January 2024, 7:51 pm IST

News Now

ന്യൂഡല്‍ഹി:  ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ നാണം കെട്ട തോല്‍വിക്ക് ശേഷം, രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തില്‍ ബൗളിങ് നിര ശക്തിപ്പെടുത്താന്‍ വലം കയ്യന്‍ പേസര്‍ ആവേശ്‌
ഖാനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. പേസര്‍ മുഹമ്മദ് ഷമിക്ക് പകരക്കാരനായാണ് അവേശിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഷമിയെ തെരഞ്ഞെടുത്തിരുന്നെങ്കിലും പരിക്ക് മൂലം ടീമിനൊപ്പം ചേരാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടാം ടെസ്റ്റ് സമയത്ത് ടീമിലെത്താന്‍ കഴിയുമെന്ന് സെലക്ടര്‍മാര്‍ പ്രതിക്ഷിച്ചെങ്കിലും സാധിക്കാത്ത സാഹചര്യത്തിലാണ് ആവേശ്‌ ഖാനെ ഉള്‍പ്പെടുത്താനുള്ള തീരുമാനം.

ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ മുഹമ്മദ് ഷമിക്ക് പകരം ആവേശ്‌
ഖാനെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കെതിരായ ഏകദിന പരമ്പര നേടുന്നതില്‍ ആവേശ്‌
വലിയ പങ്കുവഹിച്ചിരുന്നു. ആറ് വിക്കറ്റുകള്‍ നേടാനും ഈ ഇരുപത്തിയേഴുകരാന് കഴിഞ്ഞു.

ദക്ഷിണാഫ്രിക്ക എ ടീമുമായുള്ള ചതുര്‍ദിനമത്സരത്തിനായി ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ എ ടീമിനൊപ്പമാണ് ആവേശ്‌ ഖാന്‍. ജസ്പ്രിത ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നീ നാലുപേസര്‍മാരുമായാണ് ദക്ഷിണാഫ്രിയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇറങ്ങിയത്. അവേശ്‌ ഖാനെ ടീമില്‍ ഉള്‍പ്പെടുത്തിയതോടെ ഇന്ത്യന്‍ പേസ് ബൗളിങ് നിര ശക്തമാകും. അതേസമയം, രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ സ്പിന്നര്‍ അശ്വിനെ നിലനിര്‍ത്തി. ആദ്യമത്സരത്തില്‍  ബുമ്രമാത്രമാണ് ഇന്ത്യന്‍ പേസര്‍മാരില്‍ തിളങ്ങിയത്. ബുമ്ര നാല് വിക്കറ്റുകള്‍ വീഴ്ത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates